കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ‘ആചാരവെടി’ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ അശ്വന്ത് ഉൾപ്പെടെ 33 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലചിത്രം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍. ആചാരവെടി എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരെയും കേസ് എടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പ് അംഗങ്ങളില്‍ പലരും…

Read More

ഇന്ത്യ-ചൈന തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും; മൂന്നാംകക്ഷി വേണ്ട: രാജ്‌നാഥ് സിങ്

അതിര്‍ത്തി മേഖലയില്‍ ചൈനയുമായുള്ള തര്‍ക്കം നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ജൂണ്‍ ആറിന് സൈനിക നേതൃത്വങ്ങള്‍ചര്‍ച്ചകള്‍ നടത്തും. മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍…


പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച സംഭവം; ഗവഃ പ്ലീഡർ സികെ പ്രസാദിന് നോട്ടീസ്

പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ, കവര്‍ന്ന കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി സഫര്‍ ഷാക്കാണ് കഴിഞ്ഞ മാസം 30ന് ജാമ്യം ലഭിച്ചത്. കേസില്‍…


കൊവിഡ് 19: സംസ്ഥാനത്ത് ഒരു മരണം കൂടി; ഇന്ന് 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും കൂടിയ നിരക്കാണിത്. മലപ്പുറം-15, ആലപ്പുഴ- 10, കാസര്‍കോട്- 9, കൊല്ലം- 8, തിരുവനന്തപുരം- 7, കോട്ടയം, തൃശൂര്‍, വയനാട്- 6 പേര്‍ക്ക് വീതം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍- 5 പേര്‍ വീതം, എറണാകുളം- 3, പത്തനംതിട്ട- 1…


താത്കാലിക ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു; നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ് തുടങ്ങും: ഗതാഗത മന്ത്രി

കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ലോക്ക് ഡൗണിന് മുമ്പിലുള്ള നിരക്കായിരിക്കും ടിക്കറ്റിനായി ഈടാക്കുക. മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണ്. നാളെ മുതല്‍ കെ എസ് ആര്‍ ടി സി അന്തര്‍ ജില്ല സര്‍വീസ് തുടങ്ങും….


“എനിക്ക് ശ്വാസം മുട്ടുന്നു” എന്നത് ജോര്‍ജിന്റെ മരണമൊഴി മാത്രമല്ല!

പിപി സുമനൻ എനിക്ക് ശ്വാസം മുട്ടുന്നുവെന്നത് ജോര്‍ജിന്റെ മരണമൊഴി മാത്രമല്ല. അമേരിക്കന്‍ ജനാധിപത്യം തന്നെയാണ് ശ്വാസം മുട്ടി മരിക്കുന്നത്. വൈറ്റ് സൂപ്രമാസിസ്റ്റുകളുടെ ഇംഗിതത്തിന് വഴങ്ങുന്ന ട്രംപുമാര്‍ക്ക് മാത്രം ജയിച്ചുവരാവുന്ന രാഷ്ട്രീയക്രമമായി യു എസ് അധഃപതിച്ചിരിക്കുന്നു. 2014ല്‍ മൈക്കല്‍ ബ്രൗണ്‍ എന്ന ആഫ്രോ- അമേരിക്കന്‍ കൗമാരക്കാരനെ മിസോറിയില്‍ വെടിവെച്ച് കൊന്നത്…


കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: സി സി ടി വി ദൃശ്യം ലഭിച്ചു; സംഭവത്തിന് പിന്നിൽ മോഷണമെന്ന് സൂചന

കോട്ടയത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളുടെ സി സി ടി വി ദൃശ്യം ലഭിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന് പിന്നിൽ മോഷണമെന്നാണ് സാഹചര്യ തെളിവുകൾ നൽകുന്ന സൂചന. ഷീബയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെടുന്ന ദൃശ്യമാണ്…


ഉത്ര വധം: സൂരജിന്റെ മാതാവും സഹോദരിയും കസ്റ്റഡിയില്‍

അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ മുഖ്യപ്രതിയായ സൂരജിന്റെ മാതാവും സഹോദരിയും കസ്റ്റഡിയില്‍. പ്രതിയായ സൂരജിനെയും ഇന്നലെ അറസ്റ്റ് ചെയ്ത പിതാവ് സുരേന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരേന്ദ്രന്റെ മൊഴിയിലാണ് ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി അന്വേഷണ സംഘത്തിന് വ്യക്തമായത്. പുനലൂരില്‍ നിന്ന് വനിതാ…


ഉത്ര വധം: സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ അറസ്റ്റില്‍

അഞ്ചലില്‍ പാമ്പിനെ ഉപയോഗിച്ച് യുവതിയെ കൊന്ന കേസില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഉത്രയുടെ സ്വര്‍ണാഭരണം വീട്ടുവളപ്പില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. രാത്രി പത്തോടെയാണ് ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ അറസ്റ്റ്…


കോട്ടയം ഇല്ലിക്കലില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍

ഇല്ലിക്കല്‍ പാറേപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. വെട്ടേറ്റ് പരിക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടിട്ടുണ്ട് ഷീബ സാലിയെന്ന വീട്ടമ്മയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുള്‍ സാലിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടിവച്ച നിലയിലാണ്. ഭര്‍ത്താവിന് ബോധമില്ല. ഇവരുടെ കാര്‍…