ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം

ന്യൂസിലാന്‍ഡിനെതിരേ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിർണായക മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 338 റൺസായിരുന്നു. കളിയുടെ അവസാനം വരെ പൊരുതിയാണ് ന്യൂസിലാന്‍ഡ് തോൽവിക്ക് വഴങ്ങിയത്.

ന്യൂസിലാന്‍ഡിന് 7 വിക്കറ്റുകൾ നഷ്ടമായി. നിശ്ചിത 50 ഓവറിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സുകളുമായി ഓപ്പണർ രോഹിത് ശർമ (138 പന്തിൽ 147), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (106 പന്തിൽ 113 റൺസ്) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 48 മത്തെ ഓവറിൽ ആറു വിക്കറ്റ് നഷ്ട്ടമായ ന്യുസിലൻഡ് ബാറ്റിങ് തകർച്ച നേരിട്ട് കണ്ടു.

സെഞ്ച്വറിയോടെ എകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒൻപതിനായിരം റൺസ് നേടുന്ന താരമെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. 194 ഇനിങ്സുകളിൽ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. രോഹിത് ശർമ്മയാണ് കളിയിലെ താരം.

പരമ്പരയിൽ രണ്ട് സെഞ്ച്വറിയടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് മാന ഓഫ് ദ സീരീസ്. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ഏകദിന പരമ്പര വിജയമാണിത്.