നാട്ടകം ഗവ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

കോട്ടയം നാട്ടകം ഗവ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളായ ആത്മജ, ആരതി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൂര്‍വ വിദ്യാര്‍ഥികളായ സുഹൃത്തുക്കളുമായി സംസാരിച്ചു എന്നാരോപിച്ചാണ് മര്‍ദനം.

ഗുരുതരമായി പരിക്കേറ്റ ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചു, വധഭീഷണി മുഴക്കിയെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ അനുഭാവികളായ വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദനമേറ്റത്.

അംബേദ്ക്കർ മൂവ് മെൻറിനോട് അനുഭാവം പുലർത്തിയതിനെ തുടർന്ന് ഇവരോട് SFIക്കാർക്ക് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം.ആരതിക്ക് ക്രൂര മർദ്ദനമാണേറ്റിരിക്കുന്നത്.. മർദ്ദനത്തെ തുടർന്ന് നിരവധി തവണയാണ് ആരതി ശർദ്ദിച്ചിരുന്നു .

പെൺകുട്ടികളെ കുനിച്ച് നിർത്തി മുതുകിൽ ഇടിക്കുകയായിരുന്നു.എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നു വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

1 Comment on "നാട്ടകം ഗവ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം"

  1. Advocate P.A.Pouran | October 31, 2017 at 8:34 pm |

    My solidarity .

Comments are closed.