നവവധു ഭർത്താവിന് പാലിൽ വിഷം കൊടുത്തു; ഭർത്താവ് രക്ഷപ്പെട്ടു; പക്ഷേ ബന്ധുക്കൾ; 13 പേർ മരിച്ചു

നവവധു ഭർത്താവിന് വിഷം വെച്ചു 13 ബന്ധുക്കൾ മരിച്ചു. ഭർത്താവിന്റെ ശല്യം ഒഴിവാക്കുന്നതിനായി പാക്കിസ്ഥാനിലെ ലാഹോറിൽ നവവധു പാലിൽ വിഷം കലർത്തി. എന്നാൽ ഭർത്താവ് അംജത്ത് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ 13 ബന്ധുക്കൾ കൊല്ലപ്പെടുകയായിരുന്നു.

14 പേർ ആശുപത്രിയിലുമാണ്. ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവിനായി കെണിയൊരുക്കിയത്. ഇവരുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതിലുള്ള എതിർപ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു.

തുടർന്ന് നടത്തിയ സൽക്കാരത്തിനിടെ പാലിൽ വിഷം കലർത്തി അദ്ദേഹത്തെ കൊല്ലാനായിരുന്നു നീക്കം. എന്നാൽ അംജത്ത് പാലുകുടിക്കാത്തതിനാൽ ആ പാലുകൂടി ചേർത്തു തയ്യാറാക്കിയ ലെസ്സി കുടിച്ചാണ് ബന്ധുക്കൾ മരിച്ചത്.

സ്ത്രീ മറ്റൊരുളുമായി പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. കാമുകനായുള്ള അന്വേഷണവും ആരംഭിച്ചതായി ലാഹോർ പൊലീസ് വ്യക്തമാക്കി.