പി ജി വേലായുധൻ നായർ അനുസ്മരണ പരിപാടികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും

പി ജി വേലായുധൻ നായർ അനുസ്മരണ സമ്മേളനം; പി ജി സ്മാരക ട്രസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ‘പി ജി ചരിത്രഗ്രന്ഥ’ത്തിന്റെ ബ്രോഷർ പ്രകാശനം; പ്രസ് ക്ലബ്ബ് ഹാൾ , തിരുവനന്തപുരം; വൈകുന്നേരം 3 മണിക്ക്

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും പിന്നീട പാർട്ടി വിഭജിക്കപ്പെട്ടപ്പോൾ സി പി എം ൻറെ ആദ്യ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന സ്വാതന്ത്ര്യസമര സേനാനിയും കാർഷിക മേഖലയിലെ മികച്ച സംഘാടകനുമായിരുന്ന ശ്രീ.പി ജി വേലായുധൻ നായരുടെ രണ്ടാം ചരമ വാർഷികവും പി ജി മെമ്മോറിയൽ ട്രസ്റ്റിന്റെ ഉത്ഘാടനവും ഈ വരുന്ന നവംബർ 2 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കും.

ബഹു: ടൂറിസം , ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് രൂപീകരിക്കുന്ന പി ജി സ്മാരക ട്രസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.പി.തിലോത്തമൻ നിർവഹിക്കും. ശ്രീ.പിരപ്പൻകോട് മുരളി എക്സ്. എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യാതിഥിയാകും.സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുസ്മരണ പ്രഭാഷണം നടത്തും.

പി ജി വേലായുധൻ നായരുടെ ജീവിതവും പോരാട്ട ചരിത്രവും പശ്ചാത്തലമാക്കി പുറത്തിറക്കുന്ന ‘പി ജി ചരിത്രഗ്രന്ഥ’ത്തിന്റെ ബ്രോഷർ മുൻ എം പിയും കെ പി സി സി മുൻ ഉപാധ്യക്ഷനുമായ ശ്രീ.തലേക്കുന്നിൽ ബഷീർ കേരഫെഡ് ചെയർമാൻ അഡ്വ.ജെ . വേണുഗോപാലൻ നായർക്ക് നൽകി പ്രകാശനം ചെയ്യും.

അനുകരണീയമാം വിധം ലളിത ജീവിതം നയിക്കുകയും മരണം വരെ ജാതിമത ചിന്തകൾക്കതീതമായി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയിരിക്കുകയും ചെയ്ത പി.ജി. കേര കർഷക സംഘം സ്ഥാപക ജനറൽ സെക്രട്ടറിയും കേരകർഷകൻ മാസികയുടെ മുഖ്യ പത്രാധിപരും ആയി പ്രവർത്തിച്ചു.

പിരപ്പൻകോട് മുരളി എക്സ് എം എൽ എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ശ്രീ.കടകംപള്ളി സുരേന്ദ്രൻ (ബഹുമാനപ്പെട്ട ടൂറിസം , ദേവസ്വം വകുപ്പ് മന്ത്രി) അനുസ്മരണ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും.പി ജി സ്മാരക ട്രസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം : ശ്രീ.പി.തിലോത്തമൻ (ബഹുമാനപ്പെട്ട സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി) നിർവഹിക്കും. ‘പി ജി ചരിത്രഗ്രന്ഥ’ത്തിന്റെ ബ്രോഷർ അഡ്വ.ജെ . വേണുഗോപാലൻ നായർക്ക് (കേരഫെഡ് ചെയർമാൻ ) നൽകി ശ്രീ.തലേക്കുന്നിൽ ബഷീർ എക്സ് എം. പി.പ്രകാശനം നിർവഹിക്കും

തുടർന്ന് ശ്രീ. ജി ആർ അനിൽ – സി പി ഐ ജില്ലാ സെക്രട്ടറി ,അഡ്വ. ജെ ആർ പത്മകുമാർ – ബി ജെ പി ഔദ്യോഗിക വക്താവ്, ശ്രീ. വള്ളിക്കാവ് മോഹൻദാസ്,ശ്രീ. കെ എം സാലിഹ് – കേരകർഷക സംഘം ജനറൽ സെക്രട്ടറിശ്രീ. തേക്കട പി ജി സുകുമാരൻ നായർ, അഡ്വ. വി വി ശശീന്ദ്രൻ, എസ്. സക്കീർ ഹുസൈൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ചടങ്ങിൽ അനിൽ വി നാഗേന്ദ്രൻ സ്വാഗതവും അരവിന്ദ് വി കൃതജ്ഞതയും പറയും.