കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുന്നവർ അറസ്റ്റില്‍

കൊച്ചിയില്‍ പുലര്‍ച്ചെ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇന്നു വെളുപ്പിന് രണ്ടു മണിയോട് കൂടി യൂബര്‍ ഓടിക്കുന്ന ആലുവ സ്വദേശിയായ യുവാവ് ഓട്ടം കാത്തു ഹൈകോടതി ജംഗ്ഷനില്‍ കിടക്കുമ്പോഴായിരുന്നു സംഭവം.

ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറയുന്ന ഏഴുപേര്‍ വന്ന് ഇയാളുടെ കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയ സമയം ഇവര്‍ ഇയാളുടെ കോളറില്‍ പിടിച്ച് വലിക്കുകകും ഇയാളുടെ പോക്കറ്റില്‍ കൈ ഇട്ട് മൊബൈലും ഫോണും പൈസയും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പേടിച്ച് അയാള്‍ കാര്‍ എടുത്ത് അവരില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.ശേഷം ആ വഴി വന്ന പോലീസ് വാഹനം തടഞ്ഞു വിവരം പറയുകയും അപ്പോള്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ സി ഐ അനന്തലാലും സെന്‍ട്രല്‍ എസ് ഐ എബിയും വനിത പോലീസുകാരും അടങ്ങിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.