കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു ഡോക്ടർ അറസ്റ്റിൽ

കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിർസ റഫീഖിനെയാണ് ജാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ചെയിനിക കുമാരിയുമായി പ്രതി പ്രണയത്തിലായിരുന്നു.

കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിച്ചു ബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

മൂന്ന് വർഷത്തോളം നീണ്ട പ്രണയബന്ധത്തിൽ അടുത്തകാലത്തായി ചില പ്രശ്‌നങ്ങൾ ഉണ്ടാവുകയും തുടർന്ന് പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിർസ പെൺകുട്ടിയെ കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും. പിന്നീട് മൃതദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.

ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതിയും കാമുകനുമായ കൊല്‍ക്കത്ത സ്വദേശി ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പോലീസ്‌ അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രി ചയനിക റഫീഖിനെ കാണാനെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടക്ക് റഫീഖ് നടത്തിയ വിവാഹാഭ്യര്‍ത്ഥന ചയനിക നിഷേധിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

പിന്നീട് മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറിലാണ് റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ ഉപേക്ഷിച്ചത്. സ്റ്റേഷന്‍ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നെന്നാണ്‌ ആശുപത്രിയിലെ മറ്റു ജീവനക്കാരും പറയുന്നത്.