അറുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ മയ്യം വിസിലുമായി ഉലകനായകൻ

ഉലക നായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍ ആയിരുന്നു . കഴിഞ്ഞ പിറന്നാളുകളില്‍ നിന്നും വ്യത്യസ്തമായി ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാരുന്നു ഇന്നത്തെ പിറന്നാള്‍.ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

തന്റെ 63ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി കൂടുതൽ അടുത്തിടപെടാന്‍ കമല്‍ ഹാസൻ . മയ്യം വിസില്‍ എന്ന പേരിൽ ആപ്പ് പുറത്തിറക്കി. അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള വേദിയാണ് ഈ ആപ്പെന്നും കമല്‍ പറഞ്ഞു.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു. നേരത്തേ, കമല്‍ ഹാസന്‍ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉടനില്ലെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു.