എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

പങ്കിലക്കാട്ടിൽവെച്ചു  ഇന്ന് ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിവരാറുള്ള ഡിങ്കാലയുടെ (ഡിങ്ക പൊങ്കാല) വിപണി ലക്ഷ്യമാക്കി പുറത്തിറക്കിയ വിവിധ ഡിങ്ക ഭക്തിഗാന സിഡികളിൽ “പങ്കിലവസാ…എലിയുഗവരദാ….”എന്ന ഗാനം വീണ്ടും വിപണി കീഴടക്കി കഴിഞ്ഞു.ഡിങ്ക ഭക്തരായ യുവാക്കളിലും അല്ലാത്തവരുടെ ഇടയിലും തരംഗമാവുകയാണ് എന്തും ചെയ്യും സുകുമാരൻ രചിച്ചലിബിൻ തത്തപ്പിള്ളി (സ്വാമി.പത്തിരി വൃത്ത ചൈതന്യ) ആലപിച്ച ഈ ഗാനം.

ഇത് നേരത്തെ ഡിങ്കഭക്തനായ മനുവർഗീസ് യു ട്യൂബിലും അപ്ലോഡ് ചെയ്‌തിരുന്നു.അന്നും ഇത് തരംഗമായിരുന്നു.ആവശ്യക്കാർക്ക് പങ്കിലക്കാട്ടിലെ ബുക്ക് സ്റ്റാളിൽ നിന്നും നേരിട്ടും തപാലായും ലഭിക്കും .അല്ലാത്തവർക്ക് യുട്യൂബിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഡിങ്ക ഭക്തന്മാരുടെ ഡിങ്കാല കമ്മറ്റി ഓഫീസിലും സീ ഡികൾ ലഭിക്കുന്നതാണ്.