തോമസ്ചാണ്ടിയുടെ കായൽ കയ്യേറ്റം: നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ്

മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലാണ് ഇടതുമുന്നണി.അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ് നും സി പി എം നും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ പ്രതിഷേധം പാർട്ടി അണികൾക്കിടയിൽ തന്നെ ഉയർന്നു വരുന്നുണ്ട്.വിജിലൻസ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചിട്ടും ഭരണ നേതൃത്വം കണ്ണടയ്ക്കുന്നത് വിചിത്രമാണെന്നാണ് ആക്ഷേപം.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വാളോങ്ങി നിൽക്കുകയാണ് പ്രതിപക്ഷം. എന്നാൽ, ചാണ്ടിയോട് നിർബന്ധിത രാജി ആവശ്യപ്പെടുന്നതിലെ പരിമിതിയാണ് ഇടത് നേതൃത്വത്തെ കുഴയ്ക്കുന്നത്. നിയമ ലംഘനം പ്രത്യക്ഷത്തിൽ തെളിഞ്ഞ സ്ഥിതിക്ക് ചാണ്ടിക്കു മാന്യമായി മന്ത്രിസ്ഥാനം സ്വയം ഒഴിയാൻ അവസരം നൽകണമെന്ന ചിന്തയും ചാണ്ടി പറഞ്ഞതുപോലെ തന്റെ റിസോർട്ടിലെ ചായ കുടിക്കാത്ത ഒരുത്തനുമില്ലാത്തതിനാൽ ഇടതുമുന്നണിയിൽ ശക്തമാണ്. അതെപ്പോൾ എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്.

സോളാർ കമ്മിഷൻ റിപ്പോർട്ട് നാളെ നിയമസഭയിൽ വയ്ക്കാനിരിക്കെ, സോളാർ വിവാദം വീണ്ടും ശക്തമായാൽ ചാണ്ടിക്കെതിരായ വാർത്തകളും പ്രക്ഷോഭവും തത്കാലം കെട്ടടങ്ങുമെന്ന് ചിന്തിക്കുന്നവരും മുന്നണിയിലുണ്ട്. എന്നാൽ, ചാണ്ടി വിഷയത്തിൽ വ്യാഴാഴ്ച നിയമസഭയിൽ പ്രതിപക്ഷം പ്രക്ഷോഭം കനപ്പിച്ചാൽ , ഭരണപക്ഷത്തിന് സോളാർ റിപ്പോർട്ടിലൂടെയുള്ള രാഷ്ട്രീയനേട്ടം വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വന്നേക്കും.

നിയമ ലംഘനം ബോദ്ധ്യപ്പെട്ടിട്ടും മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നാൽ, ഭാവിയിൽ നിലം നികത്തുകയും പുറമ്പോക്ക് കൈയ്യേറുകയും ചെയ്യുന്ന മറ്റുള്ളവർക്കെതിരെയും സർക്കാരിന് കണ്ണടയ്ക്കേണ്ടി വരും.അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും ,മന്ത്രി രാജി വയ്ക്കാത്തത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും