ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേർ: നടി അജിന മേനോൻ

അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർക്കെതിരെ നടി അജിന മേനോൻ രംഗത്ത്.കൂട്ടുകാരുടെ ചതിയില്‍ മനം നൊന്ത് പഴയകാര്യങ്ങളെല്ലാം ഫേസ്ബുക്ക് ലൈവിലൂടെയാണ് അജിന തുറന്നു പറയുന്നത്. താന്‍ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘമാണെന്നും ഇവര്‍ വെളിപ്പടുത്തുന്നു.

തന്‍റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ്‌ മാറുന്നതും മറ്റുമായ വീഡിയോ തന്‍റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്‍റ് ചെയ്ത് എടുക്കുകയും താൻ ഇത് അറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു.

സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ തന്റെ നല്ല സുഹൃത്തുക്കളായിരുന്നു.ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്‌.ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്.യുവതി വിവാഹം കഴിച്ച് ഭര്‍ത്താവുമായി പിണങ്ങിയാണ് എറണാകുളത്ത് സുഹൃത്തായ യുവാവിനൊപ്പം താമസിക്കുന്നത്.യുവതിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് തൃശ്ശൂരിലുണ്ടത്രെ.യുവാവ് കൊടും ക്രിമിനലാണെന്ന് നടി അജിനാ മേനോന്‍ പറയുന്നു.

പീഡന കേസുകളിലും വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലും,മോഷണ കേസുകളിലും അടക്കം ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണത്രെ.ഏറ്റവും ഒടുവില്‍ കോഴിക്കോട് ഒരു റേസ്റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ തല്ലി തകര്‍ക്കുകയും ചെയ്ത കേസിലും പ്രതിയാണ് ഈ യുവാവ്.

കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് അവര്‍ അവരുടെ മൊബൈലില്‍ നിന്നും വീഡിയോ റിക്കവര്‍ ചെയ്ത് എടുത്ത് സമൂഹ മാധ്യമങ്ങളില്‍ ഇട്ടതെന്നാണ് ഇവർ പറയുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അജിനാ മേനോന്‍ നടത്തിയത്.

ഇവര്‍ ഈ ചതി ചെയ്തപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേരുമായിരി ക്കുമെന്നും അജിന പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.ഇവരുടെ വലയില്‍ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു.