ഗോഡ്സെ ഭഗവാൻറെ അർദ്ധകായ വിഗ്രഹം ഹിന്ദു മഹാസഭയുടെ ക്ഷേത്രത്തിൽ നിന്നും നീക്കി

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ് സെയുടെ അർദ്ധകായ വിഗ്രഹം ഹിന്ദു മഹാസഭയുടെ ക്ഷേത്രത്തിൽ നിന്നും കനത്ത സുരക്ഷാ സംവിധാനത്തിൽ നീക്കി.ഹിന്ദു തീവ്രവാദ സംഘടനയുടെ ഗ്വാളിയോർ ദൗലത് ഗഞ്ചിലെ ഓഫീസിൽ ഗോഡ് സെ അംബാല ജയിലിൽ 68 വർഷം മുമ്പ് തൂക്കിലേറ്റപ്പെട്ട ദിവസമായ നവംബർ 15 ന് ആ ചാരപൂർവം പ്രതിഷ്ഠിച്ചതാണ് വിഗ്രഹം. 32 ഇഞ്ചു ഉയരമുള്ള ‘ഗോഡ് സെ ഭഗവാ’ന് ആരാധനയും തുടങ്ങി.

മഹാസഭക്കു നൽകിയ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയില്ലെന്ന കാരണത്താലാണ് വിഗ്രഹം നീക്കിയതെന്നു ഗ്വാളിയോർ ജില്ലാ അധികൃതർ വിശദീകരിക്കുന്നു.എന്നാൽ ഗോഡ് സെക്കു ഉചിതമായ ക്ഷേത്രം നിർമിക്കാൻ അധികൃതർ അനുമതി നൽകാത്തത് കൊണ്ടാണ് ഹിന്ദു മഹാസഭയുടെ ഓഫീസിനുള്ളിൽ ക്ഷേത്രം സ്ഥാപിച്ചതെന്ന് മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജൈവീർ ഭരദ്വാജ് പറഞ്ഞു.

മധ്യപ്രദേശ് പൊതു ആരാധന സ്ഥല നിയമ പ്രകാരം മഹാസഭക്ക് വിഗ്രഹം നീക്കാൻ അഞ്ചു ദിവസം മുമ്പ് നോട്ടീസ് നല്കിയിരുന്നെന്നും അത് പാലിക്കാതെ ആരാധന തുടർന്നത് കൊണ്ടാണ് വിഗ്രഹം പിടിച്ചെടുത്തതെന്നും ഗ്വാളിയോർ കളക്ടർ രാഹുൽ ജയിൻ പറഞ്ഞു. ഈ ഹിന്ദുത്വ സംഘടന നവംബർ 15 ‘ബലിദാൻ’ ദിവസമായി ആചരിച്ചു വരികയാണ്. എന്നാൽ ഈ കവി സംഘടനക്കെതിരെ രാജ്യ ദ്രോഹത്തിനു കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.