ചെന്നൈ സത്യഭാമ യൂനിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ ഹോസ്റ്റലിനു തീയിട്ടു

ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയില്‍ ആക്രമണം. അധ്യാപകരുടെ മാനസീക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ കോളജില്‍ ആക്രമം നടത്തിയത്. വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡി എന്ന വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ രാഗമോണിക്ക കോപ്പിയടിച്ചതനെ തുടര്‍ന്ന് അധ്യാപകന്‍ പിടികൂടുകയും വിദ്യാര്‍ഥിനിയെ വഴക്കുപറയുകയും ചെയ്തിരുന്നു. അധ്യാപകന്റെ വഴക്കില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. ഹോസ്റ്റലില്‍ തിരിച്ചെത്തിയ രാഗമോണിക മാനസികമായി തളര്‍ന്ന നിലയിലായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു.

അധ്യാപകര്‍ ദുവ്വുരുവിനെ മാനസീകമായി പീഡിപ്പിച്ചുന്നൊരോപിച്ചാണ് കോളജിലെ വിദ്യാര്‍ഥികള്‍ കോളജില്‍ അക്രമണം അഴിച്ചു വിട്ടത്. ഹോസ്റ്റലിന് സമീപത്തുള്ള മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ തീവെച്ചു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സിനെ വിദ്യാര്‍ഥികള്‍ ക്യാംമ്പസ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ചില്ല. പുലര്‍ച്ചയോടെ കൂടുതല്‍ പൊലീസ് എത്തിയാണ് വിദ്യാര്‍ഥികളെ നിയന്ത്രിച്ചത്.

ധാരാളം മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലയാണ് സത്യഭാമ സര്‍വകലാശാല. കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ ആധികം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.