സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അഞ്ചു ജില്ലകളിലും വനാതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ പൊലീസുമായി ഏറ്റുമുട്ടിയ നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട, സ്റ്റേഷനുകള്‍ക്കും കോഴിക്കോട്ട് തിരുവമ്ബാടി, പെരുവണ്ണാമൂഴി, വളയം, തൊട്ടില്‍പാലം തുടങ്ങിയ സ്റ്റേഷനുകള്‍ക്കുമാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.