ശശീന്ദ്രൻറെ കാര്യം മംഗളം: എ .കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്

ഫോണ്‍ കെണി കേസില്‍ രാജിവെച്ച എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി ഇടതുമുന്നണിക്ക് കത്തുനല്‍കും.നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഹൈക്കോടതിയിലെ കേസില്‍ അനുകൂലതീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണിയോഗം ശശീന്ദ്രന്റെ തിരിച്ചുവരവിന് അനുമതിനല്‍കും.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സിപിഐയും അറിയിച്ചിട്ടുണ്ട്.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതോടെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍, ഇക്കാര്യത്തില്‍ ഇടതുമുന്നണിയാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.