‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

തിരുവനന്തപുരം പോ​ത്തൻ​കോ​ട് കൊ​യ്​ത്തൂർ​ക്കോ​ണം സുജ നി​ല​യ​ത്തിൽ പ്ര​ണ​വിൻറെ വിവാഹത്തിന് സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സ്വി​ഫ്ട് കാർ വധുവിൻറെ വീട്ടുകാർ കൊ​ണ്ടു​വ​രാ​ത്ത​തി​നെ തു​ടർ​ന്ന് വ​ര​ന്റേ​യും വ​ധു​വി​ന്റേ​യും വീ​ട്ടു​കാർ ത​മ്മിൽ പൊ​രി​ഞ്ഞ വ​ഴ​ക്ക്. ഒ​ടു​വിൽ നാട്ടുകാരും പോലീസും ഇടപെട്ടു.പെണ്ണിൻറെ വീ​ട്ടു​കാർ വ​ധു​വി​നെ തി​രി​കെ കൊ​ണ്ടു​പോ​യി.

പോ​ത്തൻ​കോ​ട് കൊ​യ്​ത്തൂർ​ക്കോ​ണം സുജ നി​ല​യ​ത്തിൽ ബാ​ഹു​ലേ​യ​ന്റെ മ​ക​നും ഐ.ആർ.പി.എഫിൽ ഡ്രൈ​വ​റു​മായ പ്ര​ണ​വും കൊ​ല്ലം പ​ര​വൂർ കു​റ​മ​ണ്ഡൽ പു​ത്തൻ​പു​ര​യിൽ ച​ന്ദ്ര​ബാ​ബു​വി​ന്റെ മ​ക​ളും എം.​ബി.എ വി​ദ്യാർ​ത്ഥി​യു​മായ നീന ച​ന്ദ്ര​നു​മാ​യു​ള്ള വി​വാ​ഹം പ​ര​വൂ​രിൽ വ​ച്ച് ഇ​ന്ന​ലെ​യാ​ണ് ന​ട​ന്ന​ത്.

വ​ധു​വി​ന്റെ വീ​ട്ടു​കാർ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് മ​റു​വീ​ട് കാ​ണൽ ച​ട​ങ്ങി​നെ​ത്തി. എ​ന്നാൽ സ്ത്രീ​ധ​ന​മാ​യി സ്വി​ഫ്ട് കാർ കൊ​ണ്ടു​വ​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് വ​ര​ന്റെ പി​താ​വും സ​ഹോ​ദ​ര​നും വ​ധു​വി​ന്റെ വീ​ട്ടു​കാ​രു​മാ​യി തർ​ക്ക​മാ​യി. തു​ടർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മിൽ പൊരിഞ്ഞ വാഴക്കായിരുന്നു .

നാ​ട്ടു​കാർ അ​റി​യി​ച്ച​തി​നെ തു​ടർ​ന്ന് പോ​ത്തൻ​കോ​ട് പൊ​ലീ​സെ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ​യും അ​നു​ന​യി​പ്പി​ച്ചു. തു​ടർ​ന്ന് വീ​ട്ടു​കാർ വ​ധു​വി​നെ​യും കൊ​ണ്ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി നൽ​കു​ക​യും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. വ​ര​ന്റെ​യും പി​താ​വി​ന്റെ​യും സ​ഹോ​ദ​ര​ന്റെ​യും പേ​രിൽ കേ​സെ​ടു​ത്ത പൊ​ലീ​സ് വ​ര​നെ അ​റ​സ്റ്റ് ചെ​യ്തു