ജിയോയ്‌ക്ക് വെല്ലുവിളി; വെറും 799രൂപയ്ക്ക് 98 ജി.ബി ഡാറ്റയുമായി എയ‌ർടെൽ

റിലയൻസ് ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി പുത്തൻ ഓഫറുകളുമായി എയർടെൽ രംഗത്തെത്തിയിരിക്കുന്നു. ജിയോയുടെ 799 രൂപയുടെ പുതിയ പ്ലാനിനെ വെല്ലുവിളിച്ചാണ് എയർടെലിന്റെ വരവ്. 3.5 ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കൽ എസ്.ടി.ഡി കോളുകളാണ് 799 രൂപയ്ക്ക് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്

ജിയോയുടെ 799 രൂപയുടെ പ്ലാനിനേക്കാൾ എത്രയോ ലാഭമാണ് എയർടെലിന്റെ പ്ലാൻ. ജിയോ 28 ദിവസത്തേക്കുള്ള പ്ലാനിൽ ദിവസേന 3 ജി.ബിയാണ് ലഭിക്കുക. അതോടൊപ്പം പരിധിയില്ലാത്ത ലോക്കൽ കൊളുകളും 300 എസ്,എം.എസും ലഭിക്കും.

രണ്ട് ഓഫറുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരേ വാലിഡിറ്റിയിൽ അര ജി.ബി ഡാറ്റയാണ് എയർടെൽ അധികം നൽകുന്നത്. അതായത് 28 ദിവസത്തേക്ക് ആകെ 98 ജി.ബി ഡാറ്റ. എന്നാൽ ജിയോ നൽകുന്നത് 84 ജി.ബി ഡാറ്റയാണ്.എന്നാൽ എയർടെൽ പുതിയതായി അവതരിപ്പിച്ച 549 രൂപയുടെ മറ്റൊരു പ്ലാനിൽ 28 ദിവസത്തേക്ക് പരിധിയില്ലാതെ കോളുകളും എസ്.എം.എസും ദിവസേന 2.5 ജി.ബി ഡാറ്റയും ലഭിക്കും.

അതേസമയം എയർടെലിന്റെ 549 രൂപയുടെ ഓഫറിനേക്കാൾ ഏറെ ലാഭകരമാണ് ജിയോയുടെ 509 രൂപയുടെ പ്ലാൻ. ഈ ഓഫറിൽ പ്രതിദിനം രണ്ട് ജി.ബി ഡാറ്റ ലഭിക്കും. 49 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഈ ഓഫറിൽ ആകെ 98 ജിബി ഡാറ്റ ലഭിക്കും.എന്നാൽ എയർടെലിന്റെ 549 രൂപയുടെ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റിയുള്ളത്. ദിവസേന 2.5 ജിബി അടിസ്ഥാനത്തിൽ ആകെ 70 ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്.

‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ