‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന പ്രസ്ഥാനങ്ങളും പാശ്ചാത്യ വിദ്യാഭ്യാസവും ഇടതുപക്ഷ പ്രസ്‌ഥാനങ്ങളും ഒക്കെ ചേര്‍ന്ന് സൃഷ്ടിച്ച ആധുനിക കേരളീയ സമൂഹം പരസ്യമായ ജാതി വിവേചനവും ജാതീയമായ വേര്‍തിരിവുകളും സാധ്യമാകാത്ത അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പു വരെ ജാതി വ്യവസ്ഥയുടെ സുഖ സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നവര്‍ പോലും ജാതിചിന്തകളെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ നവോത്ഥാന കേരളം പടിയടച്ചു പിണ്ഡം വയ്ക്കാൻ ശ്രമിച്ച തിന്മകളെ കേരളത്തിലേക്ക് തിരികെയെത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ശക്തിപ്പെടുകയാണ് ഇന്ന്.

മതേതരത്വം എന്ന മൂല്യത്തെ ശക്തിപ്പെടുത്താന്‍, മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന കേരള ഹൈക്കോടതിയുടെ യുടെ പരാമര്‍ശം നില നിൽക്കെനമ്മുടെ മാധ്യമങ്ങളിൽ വരുന്ന മാട്രിമോണിയല്‍ പരസ്യങ്ങള്‍ ശ്രദ്ധിച്ചാൽ കേരളീയ പൊതു സമൂഹത്തിൻറെ ഒരു പരിച്ഛേദം മനസിലാക്കാവുന്നതാണ്. തൊലിപ്പുറത്തു മാത്രമാണ് നമ്മുടെ പുരോഗമനമെന്ന് മനസിലാകും. ഭരണഘടനയെയും കോടതി വിധികളെയും പുരോഗമന ചിന്തയെയും പരസ്യമായി വെല്ലുവിളിക്കുകയാണ് അവ. ജാതി തിരിച്ചുള്ള മാട്രിമോണിയല്‍ പരസ്യങ്ങള്‍, സ്വജാതിയില്‍ നിന്നുമാത്രം ജീവിതപങ്കാളികളെ കണ്ടെത്തുന്ന പരമ്പരാഗത കച്ചവട വിവാഹങ്ങളെ മഹത്വവത്ക്കരിക്കുകയും ഇതര വിവാഹങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വിവാഹം, കുടുംബജീവിതം, പൊതുജീവിതം എന്നിവയില്‍ പുരോഗമന സമൂഹം പുലര്‍ത്തുന്ന മാതൃകകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരോ അതിനെക്കുറിച്ച് തികഞ്ഞ അവജ്ഞ വെച്ച് പുലര്‍ത്തുന്നവരോ ആയ മതമേലദ്ധ്യക്ഷന്മാരുടെ പിടിയിലാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നവരെപ്പോലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കി പിന്മാറ്റുവാനുളള ശ്രമങ്ങള്‍ മതമേലദ്ധ്യക്ഷന്‍മാരും ജാതിസംഘടനകളും ജാതിയെമാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസംഘടനകളും നടത്തുന്നത് കേരളത്തില്‍ സാധാരണമായിരിക്കുന്നു.ജാതിയും മതവും ജാത്യാഭിമാനവും നിലനിൽക്കുന്നത് സ്വജാതീയ വിവാഹങ്ങളിൽക്കൂടിയാണെന്നതിനാലാണ് സകല മതങ്ങളും മിശ്രവിവാഹത്തെ എതിർക്കുന്നത്.

ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്ക് തയാറുള്ളവരെ സഹായിക്കുന്നതിനായി ‘ന്യൂസ് ഗിൽ’ ഒരു സൗജന്യ മാർട്ടി മോണിയൽ ബ്യുറോ ആരംഭിക്കുകയാണ്.ഇതിൽ പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ബയോഡാറ്റ info@newsgil.com എന്ന മെയിൽ ഐഡിയിലേക്ക് സെൻഡ് ചെയ്യുക.

Contact No.8301059083

http://keralamisravivahavedi.com/buero.php

 

1 Comment on "‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ"

  1. ‘മിശ്രവിവാഹവേദിക്ക് ‘ ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

Comments are closed.