ഫേസ്ബുക്കില്‍ മൊ​ട്ടി​ട്ട പ്ര​ണ​യം; ഫിലിപ്പീൻ കാ​രി​ക്ക് മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി

ഫേസ്ബുക്കില്‍ മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ഫിലിപ്പീൻ കാ​രി​ക്ക് മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി. ഒ​രു​മാ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് കോ​ട​തി​വി​ധി​യെ തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ചാ​വ​ശേ​രി വ​ട്ട​ക്ക​യം കാ​രാ​മ്പേ​രി​യി​ലെ മാ​വി​ല​ക്ക​ണ്ടി വീ​ട്ടി​ൽ കൃ​ഷ്ണ​ൻ- ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എം.​കി​ഷോ​റും ( 29 ) ഫി​ലി​പ്പീൻ​സി​ലെ ജോ​സ​ഫൈ​നും (27) ത​മ്മി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

ഒ​മാ​നി​ൽ ബി​ൽ​ഡിം​ഗ് മെ​റ്റീ​യ​ൽ​സി​ന്‍റെ സെയി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യുക​യാ​ണ് കി​ഷോ​ർ. ജോ​സ​ഫൈ​ന് ഒ​മാ​നി​ലെ ബേ​ബി കെ​യ​റി​ലാ​ണ് ജോ​ലി. ഫേ​സ്ബു​ക്ക് വ​ഴി ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് നേ​രി​ൽ​ക്ക​ണ്ടു പ്ര​ണ​യ​ത്തി​ലാ​കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷം ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​നാ​യി ര​ണ്ടു​മാ​സം മു​മ്പ് കി​ഷോ​ർ ജോ​സ​ഫൈ​നു​മാ​യി നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ നി​യ​മ​പ്ര​കാ​രം വി​വാ​ഹം ക​ഴി​ക്കാ​ൻ ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കി​ഷോ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​നു ശേ​ഷം വി​വാ​ഹ​ത്തി​ന് ഇ​രു​വ​ർ​ക്കും കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നു ഉ​ളി​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വ​ച്ചു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. തു​ട​ർ​ന്നു വീ​ട്ടി​ൽ വ​ച്ചു കേ​ര​ള ആ​ചാ​ര​പ്ര​കാ​രം താ​ലി​യും ചാ​ർ​ത്തി. നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് സ​ൽ​ക്കാ​ര​വും ന​ട​ത്തി. ജോ​സ​ഫൈ​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

‘ന്യൂസ് ഗിൽ’ മിശ്ര വിവാഹ വേദി: ജാതിയും മതവും സ്ത്രീ ധനവും ഇല്ലാത്ത വിവാഹങ്ങള്‍ക്കായി കൂട്ടായ്മ