ഇടയലേഖനമിറക്കിയ ആര്‍ച്ച് ബിഷപ്പിന് ചുട്ട മറുപടിയുമായി മോദി

രാജ്യത്ത് വര്‍ധിച്ച് വരുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഇടയലേഖനമിറക്കിയ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന് ചുട്ട മറുപടിയുമായി മോദി. കേരളത്തില്‍ നിന്നുള്ള, കൂടുതലും ക്രസ്ത്യാനികളായ നേഴ്‌സുമാരെ ഇറാഖിലെ തീവ്രവാദികളില്‍ നിന്ന് രക്ഷപപ്പെടുത്തിയത് മതം നോക്കിയല്ലെന്ന് മോദി തിരിച്ചടിച്ചു
.
കേരളത്തില്‍ നിന്നുള്ള പുരോഹിതന്‍ മാത്യു ഉഴുന്നാലിനെ യമനില്‍ നിന്ന് മോചിപ്പിക്കാന്‍ നടപടിയെടുത്തതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടാണ്. അഫ്ഗാന്‍ തീവ്രവാദികളില്‍ നിന്ന് ഫാദര്‍ അലക്‌സിസ് പ്രേംകുമാര്‍ ജൂഡിത് ഡിസൂസ തുടങ്ങിയവരെ രക്ഷപ്പെടുത്തിയ കാര്യവും മോദി ആര്‍ച്ച് ബിഷപ്പിനുള്ള മറുപടിയായി ചൂണ്ടിക്കാട്ടി. മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊര പ്രസ്്താവന നടത്തിയത് ഞെട്ടലുളവാക്കി. രാഷ്ട്രഭക്തി തന്നെയാണ് തന്നെ നയിക്കുന്നതെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമദാബാദിലെ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍ പെട്ട ക്രസ്ത്യാനികളടക്കമുള്ളവരെ സഹായിച്ചതിന് പിന്നില്‍ രാജ്യസ്‌നേഹമാണെന്ന് മോദി പറഞ്ഞു.

ദേശീയ വാദികളുയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ആര്‍ച്ച് ബിഷപ്പിന്റേതായ കത്ത് പുറത്തിറങ്ങിയത്. രാജ്യത്തെ മതേതരത്വം അപകടത്തിലാണെന്നും പള്ളി ആക്രമണവാര്‍ത്തകളില്ലാതെ ഒരു ദിവസം പോലും അവസാനിക്കുന്നില്ലെന്നും ഇടയലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് മറ്റം വരുത്താന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സാധിക്കുമെന്നും ആര്‍ച്ച ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.