രാജ്യാന്തര ചലച്ചിത്രമേളയെ സ്വീകരിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി

കേരള രാജ്യാന്തര ചലച്ചിത്രമേളയെ സ്വീകരിക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ നിശാഗന്ധിയില്‍ ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറിന് ‘ഇന്‍സള്‍ട്ട്’ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചാണ് മേളയുടെ തുടക്കം കുറിക്കുക. പ്രദര്‍ശനത്തിന് തൊട്ടുമുമ്പായി ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഫെസ്റ്റിവലിന്റെ മുഖ്യ അതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും തമിഴ്‌നടന്‍ പ്രകാശ്‌രാജും ചടങ്ങില്‍ പങ്കെടുക്കും. മുഖ്യവേദിയായ ടാഗോറില്‍ ദിവസേനയുള്ള കലാസാംസ്‌കാരിക പരിപാടികളും ഒഴിവാക്കിയതായി സാംസ്‌കാരിക മന്ത്രി കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

15 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. കലാഭവന്‍, കൈരളി, ശ്രീ, നിള, ധന്യ, രമ്യ, ന്യൂ തിയേറ്റര്‍സ്‌ക്രീന്‍ 1, സ്‌ക്രീന്‍ 2, സ്‌ക്രീന്‍ 3, ടാഗോര്‍, ശ്രീപത്മനാഭ, അജന്ത, നിശാഗന്ധി, കൃപ, ഏരീസ് പ്ലക്‌സ് എന്നിവയാണ് തിയേറ്ററുകള്‍. ഏരീസ് പ്ലക്‌സില്‍ ജൂറിക്കും മാധ്യമ്രപവര്‍ത്തകര്‍ക്കും ചലച്ചി്ര്രതപവര്‍ത്തകര്‍ക്കും വേണ്ടിയാണ് ്രപദര്‍ശനം. എല്ലാ തിയേറ്ററുകളിലുമായി 8848 സീറ്റുകളാണുള്ളത്.

65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകളാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇതില്‍ 40ഓളം ചിത്രങ്ങള്‍ ലോകത്ത് ഒരിടത്തും പ്രദര്‍ശിപ്പിച്ചിട്ടില്ല. മല്‍സര വിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്. ഇതില്‍ മലയാളത്തില്‍ നിന്ന് പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ എന്നിവയുമുണ്ടാകും. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലും മലയാളം സിനിമ ഇന്ന് വിഭാഗത്തിലുമായി ഏഴു ചിത്രങ്ങള്‍ വീതം തെരഞ്ഞെടുത്തിട്ടുണ്ട്. കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തു നിന്നുള്ള സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

വിവിധ അന്താരാഷ്്രട മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍ ആണ് ഈ ഫെസ്റ്റിവെല്ലിന്റെ ജൂറി െചയര്‍മാന്‍, സംവിധായകന്‍ ടി.വി ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ്രഫഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആ്രഫിക്കന്‍ ചലച്ചി്രതപണ്ഡിതന്‍ അബൂബക്കര്‍ സനാഗോ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ ആര്‍ മോഹനന്‍, ഐ വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി, നടി ജയലളിത എന്നിവര്‍ക്ക് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും. ഇതിന്റെ ഭാഗമായി ഇവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സ്മരണാഞ്ജലി ചടങ്ങില്‍ പി വി ഗംഗാധരന്‍, കെ പി കുമാരന്‍, ടി വി ചന്ദ്രന്‍, സത്യന്‍ അന്തിക്കാട്, സീമ, വി കെ ശ്രീരാമന്‍ എന്നിവര്‍ പങ്കെടുക്കും.
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ പി കുമാരന്‍ എന്നിവരുടെ റെട്രോ സ്‌പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും.

ഐഡന്റിറ്റി ആന്റ് സ്‌പേസ് വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്‌റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.