പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

മൃഗസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്) ക്ക് വേണ്ടി പൂർണ്ണ നഗ്നരായി പോസ് ചെയ്ത് ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും.

ഫാഷനുവേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ പെറ്റ ഇന്ത്യയാണ് ഇരുവരും നഗ്‌നരായി നിൽക്കുന്ന ചത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചർമത്തിൽ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷൻ.

പെറ്റയുടെ കഴിഞ്ഞ വർഷത്തെ പേഴ്‌സൺ ഓഫ് ദി ഇയർ ആദരം നേടിയ താരമാണ് പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പൊരുതുന്ന, സസ്യാഹാരിയായ സണ്ണി ലിയോൺ..