ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി പുതിയ പത്രം

മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടെങ്കിലും അവരുടെ ആശയങ്ങൾ തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് സഹപ്രവർത്തകർ. ഗൗരി മുന്നോട്ട് വച്ച ആശയങ്ങൾ ഉൾക്കൊണ്ട് പുതിയ പത്രം തുടങ്ങാനാണ് സഹപ്രവർത്തകർ ആലോചിക്കുന്നത്. എന്നാൽ ഗൗരിയുടെ ലങ്കേഷ് പത്രികയുമായി പുതിയ പത്രത്തിന് യാതൊരു ബന്ധവും ഉണ്ടാവില്ലെന്നും സഹപ്രവർത്തകർ അറിയിച്ചു. ജനുവരി 29ന് ഗൗരി പത്രികയെന്ന പേരിൽ ഗൗരിയുടെ ജന്മനാളിലായിരിക്കും പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്.

സെപ്തംബർ 5നു രാത്രി എട്ടു മണിയോടെ വീട്ടിൽ വച്ചാണ് ഗൗരിക്ക് വെടിയേൽക്കുന്നത്. തീവ്രഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായിരുന്ന ഗൗരി സാമൂഹികവും രാഷ്ട്രീയവുമായ അനീതികൾക്കെതിരെ തന്റെ പ്രസിദ്ധീകരണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.