നികുതി വെട്ടിപ്പ് കേസ്: പുതുച്ചേരിയിൽ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി

തനിക്ക് പുതുച്ചേരിയിൽ കൃഷിഭൂമിയുണ്ടെന്ന്, കേരളത്തിലെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിൽ ആഡംബര കാർ രജിസ്റ്റർ ചെയ്തെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി മൊഴി നൽകി. ഹൈക്കോടതി നിർദ്ദേശാനുസരണം ഇന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായാണ് നടൻ മൊഴി നൽകിയത്

കാർ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും ആർ.സി രേഖകൾ പരിശോധിക്കുകയും ചെയ്ത അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ആഡംബര കാറിന്റെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ വ്യാജ രേഖകൾ ചമച്ച് കാർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിഞ്ഞത്.പുതുച്ചേരിയിൽ സ്വന്തമായി കൃഷി ഭൂമിയുണ്ടെന്നും അവിടെയുള്ള ആവശ്യത്തിനാണ് കാർ വാങ്ങിയതെന്നുമാണ് സുരേഷ് ഗോപി മൊഴി നൽകിയത്. അവിടെ താമസിച്ചിരുന്ന വാടക വീട്ടിലെ മേൽവിലാസത്തിലാണ് റജിസ്റ്റർ ചെയ്തത്. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം ഹാജരാക്കിയെന്നാണ് വിവരം. വീണ്ടും ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് സംഘം വിട്ടയച്ചത്.

കാർ രജിസ്റ്റർ ചെയ്യാൻ സുരേഷ് ഗോപി പുതുച്ചേരിയിൽ വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആഡംബര കാറുകൾക്ക് വൻതുക നികുതി നൽകേണ്ടി വരുമെന്നതിനാൽ അതൊഴിവാക്കുന്നതിനാണ് കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം രജിസ്റ്റർ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ%B