ജയയുടെ മണ്ഡലം തോഴി ശശികലയ്ക്കൊപ്പം

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന്‍ 20,000ത്തിന് മുകളില്‍ ലീഡുമായി വിജയത്തിലേക്ക്‌ കുതിക്കുന്നു. തമിഴ് ജനതയുടെ മനസ്സാണ് തിരഞ്ഞെടുപ്പ് വിധിയെന്ന് ദിനകരന്‍ പറഞ്ഞു.

ഇപിഎസ് സര്‍ക്കാര്‍ മൂന്ന് മാസത്തിനകം താഴെ വീഴുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, ദിനകരന്റെ ലീഡ് ഉയരുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി.

ഇരു കക്ഷികളും തമ്മില്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്പനേരം നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ആരംഭിച്ചു.പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.മറീനാ ബീച്ചിനു സമീപമുള്ള ക്വീന്‍ മേരീസ് കോളേജിലാണു വോട്ടെണ്ണല്‍ കേന്ദ്രം.ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.