കുരിശു കൃഷി: സർക്കാരിനെതിരെ സമരാഹ്വാനവുമായി പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു

ബോണക്കാട് സംഘര്‍ഷത്തിന്റെ പശ്ചാത്തത്തില്‍ സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ പ്രത്യക്ഷസമരം ശക്തമാക്കുന്നു സമരാഹ്വാനവുമായി നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ ഇന്ന് ഇടയലേഖനം വായിച്ചു. കുരിശ് തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സഭ ആരോപിക്കുന്നത്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു.

ബോണക്കാട് കുരിശുമലയിലേക്ക് പോയ വിശ്വാസികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്ക് സര്‍ക്കാരിന്റെ മൗന അവാദമുണ്ടെന്നാണ് ലത്തീന്‍ സഭയുടെ വിലയിരുത്തുന്നത്. കുരിശ് തകര്‍ത്ത സാമൂഹ്യവിരുദ്ധരെ വനംവകുപ്പും പൊലീസും സംരക്ഷിക്കുകയാണെന്നും സഭ ആരോപിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ അത് പാലിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നുമുള്ള വിലയിരുത്തലിലാണ് ഇടയലേഖനം വായിച്ച് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്യുന്നത്. നീതിയും ന്യായവും പുലര്‍ത്താന്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും ഇടയലേഖനത്തിലൂടെ ലത്തീന്‍സഭ ആവശ്യപ്പെടുന്നു