പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

റോയി മാത്യു

പാവപ്പെട്ട ഈഴവരുടെ പണം മൈക്രോ ഫിനാൻസ് വഴി തട്ടിയെടുത്തതിന്റെ പേരിൽ വി എസ് അച്ചുതാനന്ദൻ വെള്ളാപ്പള്ളി ക്കെതിരെ പരാതിയും കേസും കൊടുത്തു.അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ കൊതിക്കുന്ന സുരേഷ് ഗോപി ഒരു കാറിന്റെ നികുതി വെട്ടിച്ചെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് –

ഒരു കോടി 10 ലക്ഷം രൂപ വിദേശ മലയാളിയെ പറ്റിച്ച സരിതാ നായർക്ക് മൂന്ന് വർഷം തടവും പിഴയും –
ഒന്നര കിലോമീറ്റർ റോഡ് നികത്തി ടാർ ചെയ്തതിന് തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് കേസ് – ഇതിന്റെ പേരിൽ മന്ത്രി സ്ഥാനവും പോയി.

ഒരു പത്രക്കാരിയോട് ഫോണിലൂടെ വേണ്ടാതീനം പറഞ്ഞതിന് എ കെ. ശശീന്ദ്രനെതിരെ പീഡനക്കേസ് – മന്ത്രി പ്പണിയും പോയി. ഇതേക്കുറിച്ചന്വേഷിക്കാൻ ജൂഡീഷ്യൽ കമ്മീഷൻ – ഈ വാർത്ത റിപ്പോർട് ചെയ്ത ചാനൽ എംഡിയും അഞ്ചാറ് പത്രാധിപന്മാരെയും ഉണ്ട തി റ്റിച്ച് 45 ദിവസം ജയിലിൽ കിടത്തി.

മാണി സാറിന്റെ വീട്ടിൽ നോട്ടെണ്ണ ന്ന യന്ത്രമുണ്ടെന്ന് പറഞ്ഞ് ബജറ്റവതരണം മുടക്കി – വേണ്ട അലമ്പും ഉണ്ടാക്കി.അയൽക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ പേരിൽ M വിൻസെന്റ് MLA യെ 35 ദിവസം ജയിലിൽ കിടത്തി.

ക്യുട്ടഷൻ കൊടുത്ത് ബലാൽസംഗം നടത്തിയതിന് ജനപ്രീയ നായകനെ 85 ദിവസം ഉണ്ട തീറ്റിച്ചു.
വസ്തു കച്ചവടത്തിൽ അലമ്പ് കാണിച്ച ബ്രോക്കറെ ക്വട്ടേഷൻ കൊടുത്ത് കൊല്ലിച്ച സീനിയർ വക്കീലിനെയും ഉണ്ട തീറ്റിച്ച പിണറായി സർക്കാർ – ഭൂമിക്കച്ചവടം നടത്തി കോടികളുടെ നികുതി നഷ്ടം വരുത്തിയ കർദ്ദിനാൾ ആലഞ്ചേരിയേയും ഫ്രാഡ് അച്ചന്മാരേയും എന്താണ് പിടിച്ച് അകത്തിടാത്തത്?.

കർദിനാളിനെതിരെ എറണാകുളം റേഞ്ച് ഐജിക്ക് പരാതി കിട്ടിയിട്ട് ഒരാഴ്ചയാകന്നു. അതിനും മുമ്പെ, സംസ്ഥാന ഇന്റലിജൻസ് മേധാവി പ്രതിദിന റിപ്പോർട്ടിംഗിന്റെ ഭാഗമായി കൊച്ചിയിൽ മേജർ ആർച്ച് ബിഷപ്പ് നടത്തിയ ഭൂമി കുംഭകോണത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ മുഖ്യമന്ത്രിക്കു നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അഴിമതിക്കെതിരെ സീറോ ടോളൻസ് എന്നൊക്കെ തട്ടിവിടുന്നവരുടെ ഭരണമല്ലേ ഇവിടെ നടക്കുന്നത്? തൊട്ടതിനും പിടിച്ചതിനും പ്രസ്താവന ഇറക്കുന്ന രമേശ് ചെന്നിത്തല കാശിക്ക് പോയിരിക്കയാണ്. അരമനയിലുള്ള പുണ്യാളമ്മാരുടെ കൈ മുത്തുന്ന തിരക്കിലായതു കൊണ്ട് കുമ്മനം ചേട്ടനും ഇതൊന്നും അറിഞ്ഞ മട്ടില്ല.

ഇടതു സർക്കാരിലെ ജലീൽ മന്ത്രി 50000 രൂപ ക്ക് ഫോൺ വിളിച്ചു എന്നോരിയിടുന്ന മലയാള മനോരമ മെത്രാന്റെ തട്ടിപ്പിനെ ക്കുറിച്ച് മുണ്ടുന്നില്ല. സദാ സദ് വിചാരം മാത്രമുള്ള ദീപിക പത്രവും ഒന്നും പറയുന്നില്ല.
സോളാർ കേസിലെ അഴിമതിയും വദനസുരതവും അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഉണ്ടാക്കിയ DGP ബെഹ്റ എന്തു കൊണ്ടാണ് കർദിനാളിനെ പിടിച്ച് അകത്തിടുന്നില്ല…?