Wednesday, October 20, 2021

Latest Posts

ഷോമാൻ പിടിയിൽ:പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം: ഇരുപത്തിനാലുകാരൻ പിടിയിൽ

തിരുവനന്തപുരംന ഗരത്തിൽ സ്കൂൾ വിട്ടു വരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തുന്ന ഷോമാൻ പോലീസ് പിടിയിൽ.വേങ്ങോട് മലമുകൾ പാലോട് ചരുവിള പുത്തൻവീട്ടിൽ രാഹുൽരാജാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഷോമാൻമാരെ പിടികൂടുന്നതിന് വേണ്ടി സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ചത്. തുടർന്ന് രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു.ഒരാൾ ടെക്നോ പാർക്ക് ജീവനക്കാരനും മറ്റൊരാൾ നഗരത്തിലെ ഒരു സ്ഥാപത്തിലെ സെക്യൂരിറ്റി ജീവനക്കാരനും.

മണ്ണന്തലയും പരിസര പ്രദേശങ്ങളിലും വീണ്ടും ഇടറോഡുകൾ കേന്ദ്രീകരിച്ച് സ്കൂൾ വിട്ടു വരുന്ന പെൺകുട്ടികളുടെ നേർക്ക് അശ്ളീല പ്രദർശനം നടക്കുന്നുവെന്ന് പെൺകുട്ടികൾ പരാതി നൽകിയിരുന്നു,അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുൽ രാജ് പോലീസ് വലയിലാകുന്നത്.ഇയാളെ ഇതിനു മുന്പും സമാന കേസുകൾക്ക് പിടികൂടിയിട്ടുണ്ട്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.