കമല്‍ ഹാസൻറെ തമിഴ്‌നാട് പര്യടനം 26 മുതല്‍

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാന പര്യടനം പ്രഖ്യാപിച്ച് നടന്‍ കമല്‍ഹാസന്‍. ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ദാനചടങ്ങിലാണ് യാത്രയെപറ്റി താരം വെളിപ്പെടുത്തുന്നത്. ഒരു തമിഴ് മാസികയില്‍ യാത്രയുടെ വിശദീകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനം ചുറ്റിക്കറങ്ങാന്‍ കമല്‍ ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ യാത്ര. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ജനങ്ങളുമായി സംവദിക്കുന്നതിന് ജന്മദിനത്തില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

2017 ഡിസംബര്‍ 31ന് സൂപ്പര്‍താരം രജനികാന്തും തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരുന്നു. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു