“രാജ്യത്തെയോർത്ത് ഞാൻ അഭിമാന പുളകിതയാകുന്നു”: മനുജ മൈത്രി

ഏഴു പതിറ്റാണ്ടായി വടയമ്പാടിയിലെ നാലു ദലിതു കോളനിയിലെ ജനങ്ങൾ സർവ്വ സ്വതന്ത്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എൻ.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതിൽ പണിതതിനെതിരെയും ജനങ്ങൾ സമരം ചെയ്യുകയല്ലാതെ പിന്നെ ചിരിച്ച് കാണിക്കണോ എന്ന് എച് വൈ എം സംസ്ഥാന സെക്രട്ടറി മനുജ മൈത്രി.

വടയമ്പാടി ഭജന മഠത്ത് ദലിത് ഭൂ അവകാശമുന്നണിയുടെ ജാതിമതിൽ വിരുദ്ധ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകര്‍ ഉള്‍പടെ 9 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ന്യൂസ്‌പോർട്ട് എഡിറ്റർ അഭിലാഷ് പടച്ചേരിയും ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടർ അനന്തു രാജഗോപാൽ ആശയും ഉള്‍പടെ 9 പേരെയാണ് എറണാകുളം രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മാവോയിസ്റ്റ് അനുഭാവികള്‍ ആണെന്നാണ് പോലിസ് ഭാഷ്യം.

വടയമ്പാടി ദലിത് ഭൂ അവകാശമുന്നണിയുടെ സമരപന്തൽ രാവിലെ 5.30ന് വൻ പോലീസ് സന്നാഹത്തോടെ റവന്യൂ അധികാരികൾ പൊളിച്ചു നീക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽ അനിശ്ചിതകാലനിരാഹാരം കിടന്ന രാമകൃഷ്ണൻ പൂതേത്ത് സമരസമിതി കൺവീനർ MP അയ്യപ്പൻ കുട്ടി,PK പ്രകാശ്VK മോഹനൻ VK രജീഷ് VK പ്രശാന്ത് VT പ്രവീൺ എന്നിവരെ നേരത്തെ പോലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഏഴു പതിറ്റാണ്ടായി വടയമ്പാടിയിലെ നാലു ദലിതു കോളനിയിലെ ജനങ്ങൾ സർവ്വ സ്വതന്ത്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എൻ.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതിൽ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്.

മനുജ മൈത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം

“രാജ്യത്തെയോർത്ത് ഞാൻ അഭിമാന പുളകിതയാകുന്നു”

മനു, വൈകുന്നേരം കാണാം എന്ന് പറഞ്ഞാണ് അഭിലാഷ് ഇന്നലെ വടയമ്പാടി ജാതിമതിൽ വിരുദ്ധ റാലി റിപ്പോർട്ട് ചെയ്യാൻ പോകുന്നത്…
വൈകുന്നേരമാണ് സമരത്തിനെത്തിയവരെ മുഴുവൻ “പോലീസ് കൃത്യ നിർവ്വഹണത്തിന് തടസം സൃഷ്ടിച്ചു എന്ന് പറഞ്ഞ് ” അറസ്റ്റ് ചെയ്യ്തത് അറിഞ്ഞത്…
വടയമ്പാടി ഭജന മഠത്ത് ദലിത് ഭൂ അവകാശമുന്നണിയുടെ ജാതിമതിൽ വിരുദ്ധ സമരം ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ജനങ്ങളുടെ അവകാശമാണ്….
ഏഴു പതിറ്റാണ്ടായി വടയമ്പാടിയിലെ നാലു ദലിതു കോളനിയിലെ ജനങ്ങൾ സർവ്വ സ്വതന്ത്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എൻ.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതിൽ പണിതതിനെതിരെയുമും ജനങ്ങൾ സമരം ചെയ്യുകയല്ലാതെ പിന്നെ ചിരിച്ച് കാണിക്കണോ…