തിരുവനന്തപുരം ശ്രീപദ്മനാഭ തീയേറ്ററിൽ തീപിടുത്തം

നഗരത്തിലെ ശ്രീപദ്മനാഭ സിനിമാ തീയേറ്ററിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി. തീപിടിത്തത്തിൽ തീയേറ്ററിലെ സീറ്റുകൾ കത്തി നശിച്ചിട്ടുണ്ട്. എ.സിയും കത്തിപ്പോയി. പ്രൊജക്ടറിന് കേടുവന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണ്. എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് വിലയിരുത്തി വരുന്നതേയുള്ളൂ.