മരിച്ച ശേഷവും ശാന്തിയില്ലാതെ പ്രശസ്ത ചിത്രകാരനായ അശാന്തൻറെ മൃതശരീരം

ഹൃദയാഘാതം മൂലം ഇന്നലെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ അന്തരിച്ച പ്രശസ്ത ചിത്രകാരനായ അശാന്തനു മരിച്ച ശേഷവും ശാന്തിയില്ല .എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത് .സമീപമുള്ള ശിവക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിലായതിനാൽ ക്ഷേത്രാചാര പ്രകാരം മൃദേഹം പൊതുദർശനത്തിനു വയ്ക്കാൻ പാടില്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വാശിപിടിച്ചതോടെയാണ് പ്രശനങ്ങൾ തുടങ്ങിയത് .തർക്കത്തിനൊടുവിൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ തന്നെ മൃതദേഹം പൊതുദർശനത്തിനുവച്ചു .കൊച്ചി ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത് .സിപിഎമ്മാണ് ദേവസ്വം ബോർഡ് ഭരിക്കുന്നത് .ഒരു ചിത്രകാരന്റെ മൃതദേഹം ആർട്ട് ഗ്യാലറിയിലല്ലാതെ മറ്റെവിടെയാണ് പൊതുദർശനത്തിനു വയ്ക്കുന്നതെന്ന് ചിത്രകാരന്മാർചോദിച്ചു .

കേരള ലളിതകലാ അക്കാദമി അവാർഡുകൾ,, സി.എൻ.കരുണാകരൻ മെമ്മോറിയൽ അവാർഡ്, കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ അശാന്തനു ലഭിച്ചിട്ടുണ്ട് ..ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുളളുമ്പോള്‍ കാലങ്ങളായി ചിത്രകലയിലൂടെ സാമൂഹ്യവിപ്ലവം നടത്തിയിരുന്ന അശാന്തനും ശാന്തിയില്ലാതാകുന്നുയെന്ന് ചിത്രകാരനായ ഷാജി അപ്പുക്കുട്ടൻ പറഞ്ഞു . കേരളത്തില്‍ ജാതിവിവേചനം ഇല്ല എന്ന് അലമുറയിടുന്ന സവര്‍ണ്ണഫാഷിസ്റ്റുകള്‍ക്ക് അശാന്തന്റെ ചിത്രങ്ങള്‍ ദര്‍ബാര്‍ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇല്ലാതിരുന്ന അയിത്തം അദ്ദേഹത്തിന്റെ ശവശരീരത്തോട് കാട്ടി . .

ദൈവങ്ങളുടെ സൃഷ്ടാക്കളാണ് ചിത്രകാരന്മാർ . അതു മറക്കാതിരുന്നാൽ മതി ഭക്തജനങ്ങൾ. പടം വരയ്ക്കപ്പെട്ട ദൈവങ്ങളാണ് വിജയിച്ച ദൈവങ്ങൾ. ഇതുവരെയാരും മുഖം വരച്ചിട്ടില്ലാത്ത ദൈവങ്ങൾ തോറ്റ ദൈവങ്ങളും. കൊണ്ടുചെല്ലുന്നത് രവിവർമ്മയെയോ നമ്പൂതിരിയെയോ ആയിരുന്നെങ്കിൽ ആ അമ്പലക്കാർ ഇങ്ങനെ പെരുമാറുമായിരുന്നോ

ശാന്തൻ വരച്ച രേഖാചിത്രം