അനധികൃതമായി വിവരങ്ങള്‍ ചോര്‍ത്തിയ ആദ്യ വനിത പ്രൈവറ്റ് ഡിക്ടറ്റീവ്​ അറസ്​റ്റില്‍

ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ്​ ഡിക്ടറ്റീവ് രാജാനി പണ്ഡിറ്റ്​ അറസ്​റ്റില്‍.വ്യക്തികളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചു എന്ന കുറ്റത്തിനാണ് രാജാനിയെ അറസ്റ്റ് ചെയ്തത്. താനെ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് രാജാനിയ്ക്കൊപ്പം സന്തോഷ് പണ്ട്ഗളേ, പ്രശാന്ത് സോനവാനേ എന്നീ മറ്റ് രണ്ട് ഡിറ്റക്ടീവുകളും പൊലീസ് പിടിയിലായിട്ടുണ്ട്.

രാജാനി പണ്ഡിറ്റിനെതിരെ ശക്​തമായ തെളവുകളുണ്ടെന്നും ​ അഞ്ച്​ പേരുടെ കോള്‍ വിവരങ്ങളാണ്​ ഇത്തരത്തില്‍ ഇവര്‍ ചോര്‍ത്തിയതെന്നും പൊലീസ് അറിയിച്ചു. വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റുകള്‍ രാജ്യത്ത് ​ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്ന്​ താനെ പൊലീസ്​ മേധാവി പരം ബീര്‍ സിങ്​ പറഞ്ഞു.