ദളിതന്റെ മൃതദേഹത്തോട് അയിത്തമുള്ള എറണാകുളത്തപ്പന്റെ മുന്നിൽ ‘ജാതി ദഹനം’

ദളിതന്റെ മൃതദേഹത്തോട് അയിത്തമുള്ള ജാതി കോമരങ്ങൾക്കും അവരുടെ ദൈവങ്ങൾക്കും താക്കീത് നൽകിക്കൊണ്ട് സഹോദരനയ്യപ്പൻറെ ജാതി ദഹനം പരിപാടിയെ അനുസ്മരിപ്പിച്ചുകൊണ്ട് കേരളാ യുക്തിവാദിസംഘത്തിൻറെ നേതൃത്വത്തിൽ ‘ജാതിദഹനം’ നടന്നു

‘ജാതി നാശത്തുക്ക് ജയ്, മതനാശത്തുക്ക് ജയ്,ദൈവ നാശത്തുക്ക് ജയ്’ ജയ് എന്ന പഴയ സഹോദരൻ അയ്യപ്പൻറെ മുദ്രാവാക്യത്തിന് പ്രസക്തി വർദ്ദിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്തിൽ 3-2-2018-ൽ വൈകിട്ട് എറണാകുളം രാജേന്ദ്ര മൈതാനത്തു നിന്നും KYS സംസ്ഥാന ജനൽ സെക്രട്ടറി Adv: രാജഗോപാൽ വാകത്താനത്തിന്റെ നേതൃത്വത്തിൽ എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ അശാന്തന്റ മ്യതദേഹത്തോടു അനാദരവ് കാട്ടിയ കേരള ലളിതകലാ അക്കാഡമി മുറ്റത്ത് എത്തി പ്രതിഷേധിച്ച ശേഷം ,പ്രകടനം ബോട്ട് ജെട്ടി വഴി എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തി.

KYS ന്റെ സംസ്ഥാന പ്രസിഡന്റ്Adv. K. N .അനിൽകുമാർ ജാതി ദഹനം ഉദ്ഘാടനം ചെയ്തു.വിവിധ പുരോഗമന, യുക്തിവാദ സംഘടനകളുടെ സംസ്ഥാന നേതാക്കൾAdv: രാജഗോപാൽ വാകത്താനം,MK ദാസൻ,ഡോ: റെജികുമാർ,പി.ഇ.സുധാകരൻ,A. C.ജോർജ്,മനുജാ മൈത്രി,ജയപ്രകാശ്,T. S. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. തുടങ്ങിയ ജില്ലയിലെ KYS ന്റെ നേതാക്കൻമാർ വിവിധ ജാതികളെ അഗ്നികുണ്ഡത്തിലെക്ക് വലിച്ചെറിഞ്ഞ് പ്രതികാത്മക”ജാതി ദഹനം” നടത്തി.

അന്ധവിശ്വാസികളും അനാചാരവും ജാതിവിവേചനവും വച്ച് പുലർത്തി പൊതു ഇടങ്ങൾ ഗുണ്ടായിസം കാണിക്കുന്നവരുടെ മുന്നിൽ യുക്തിവാദി …… അശാന്തർ…. ആണ് എന്ന് തെളിയിക്കാൻ കഴിഞ്ഞു – എന്ന് ശുരനാട് ഗോപൻ പറഞ്ഞു.