ദലിതർക്കെതിരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടും മുഖം തിരിക്കുന്നു; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്ക് സവർണ്ണ താൽപ്പര്യമെന്ന് വിമർശനം

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്ക് സവർണ്ണ താൽപ്പര്യമെന്ന് വിമർശനം .ജില്ലയിൽ ദലിതർക്കെതിരെ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടും സിപിഎം എറണാകുളം ജില്ലാകമ്മിറ്റി മുഖം തിരിക്കുകയാണ് ചെയ്തത്.ദലിതനായ ചിത്രകാരൻ മഹേഷ് എന്ന അശാന്തന്റെ മൃതദേഹത്തെ ചില വർഗീയ വാദികൾ അപമാനിച്ചിട്ടും ഒരു വരി പ്രതിഷേധം പോലും ഈ ജില്ലാ കമ്മിറ്റി പ്രകടിപ്പിക്കുകയുണ്ടായില്ല .അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കർശനമായ നിലപാട് എടുക്കുകയുണ്ടായി .

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചവർക്കെതിരെ പോലീസ് നടപടിയുണ്ടായിട്ടും സിപിഎം ജില്ലാ കമ്മിറ്റി പ്രതികരിക്കാതിരുന്നത് അവരുടെ സവർണ മനോഭാവത്തിന് തെളിവാണെന്ന് സിപി എം കാരനായ ഒരു ദളിത് നേതാവ് പറഞ്ഞു.വടയമ്പാടിയിൽ ദലിതരെ മർദ്ദിച്ചപ്പോഴും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി മിണ്ടിയില്ല ഈ രണ്ട് സംഭങ്ങളാണ് എറണാകുളം ജില്ലയിൽ ഈയിടെയുണ്ടായത് .

ഇങ്ങനെയാണെങ്കിൽ ദലിതർ ഭാവിയിൽ സിപിഎമ്മിൽ നിൽക്കാനൊ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ചില ദലിത് നേതാക്കൾ വ്യക്തമാക്കി .സിപിഎം എറണാകുളം ജില്ല കമ്മിറ്റിയെ നയിക്കുന്നത് സവർണരാണെന്നാണ് ആക്ഷേപം