എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം കുറിച്ചി എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജ് നിയമന വിവാദത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വേണുഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് എതിരെയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്തികയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചതാണ് കേസിന് ആധാരം. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലും പതോളജി വിഭാഗത്തിലും നടന്ന ഈ നിയമനങ്ങള്‍ സംബന്ധിച്ച് സുകുമാരന്‍ നായര്‍ക്ക് പതലവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു.