തേനി കാട്ടുതീ: മരണം പത്തായി ,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും, രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്ത്; തീ നിയന്ത്രണ വിധേയം

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് പത്തുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും, സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. നിമിഷ നേരം കൊണ്ട് പടര്‍ന്ന കാട്ടുതീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ ഒന്പതു പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒന്പതു പേര്‍ മരിച്ചുവെന്നും, ഒന്പതു പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നും, 27 പേരെ രക്ഷപ്പെടുത്തിയെന്നുമാണ് തേനി ഭരണകൂടം നല്‍കുന്ന വിവരം. കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന.

രാത്രിയോടെ വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും പുക നിറഞ്ഞതിനാല്‍ ആളുകളെ കണ്ടെത്താകാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരെ അയക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ചെങ്കൂത്തായ പാതയിലൂടെ അപകടത്തില്‍പ്പെട്ടവരെ താഴേയ്ക്ക് എത്തിക്കാനാണ് ദുഷ്‌കരമാകുകയാണ്. മൂന്നു ഹലികോപ്ടറുകള്‍ എത്തിയിട്ടണ്ട്. ഇന്നലെ രാത്രി എത്തിയെങ്കിലുഒം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

നിസാരപരുക്കേറ്റ 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയാണ്.രക്ഷാപ്രവര്‍ത്തനത്തിനായി കമാന്‍ഡോകളും രംഗത്തെത്തിയിട്ടുണ്ട്. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തി. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്. ഇവരില്‍ വിദ്യാര്‍ഥികളും കുട്ടികളുമുണ്ടെന്നാണു വിവരം. വ്യോമസേനയുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.

ഇന്നലെ വൈകിട്ട് കൊളുക്കുമലയില്‍ നിന്നു കൊരങ്ങണിവഴി തമിഴ്‌നാട്ടിലേക്കു കടക്കവെയാണു സംഘം കാട്ടുതീയില്‍ അകപ്പെട്ടത്. തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. മലയിലെ പാറക്കെട്ടിലൊളിച്ചവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. നിസാര പൊള്ളലേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തേനി കലക്ടറും പോലീസും അഗ്‌നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ചോലവനമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആറ് ആംബുലന്‍സ് കൊരങ്ങണി വനമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. 13 ആംബുലന്‍സ് രക്ഷാപ്രവര്‍ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്ടറുകള്‍ ഇന്നു രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു. പ്രകൃതിപഠന യാത്രയ്ക്കായി ശനിയാഴ്ചയാണു സംഘം കൊളുക്കുമലയിലെത്തിയത്. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ് പാതയാണിത്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഹൊസൂരില്‍ നിന്ന് പത്തു ഹെലികോപ്ടറുകള്‍ നാളെ രാവിലെ തെരച്ചിലിനിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തേനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കി. ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം തേനി ആശുപത്രിയിലെത്തി പൊള്ളലേറ്റവരെ സന്ദര്‍ശിച്ചു.

പ്രകൃതിപഠന യാത്രയ്ക്കായി ശനിയാഴ്ചയാണു സംഘം കെളുക്കുമലയിലെത്തിയത്. രാത്രിയില്‍ ഇവിടുത്തെ എസ്‌റ്റേറ്റില്‍ തങ്ങി. രണ്ടുമാസമായി ചോലവന മേഖലയില്‍ കാട്ടുതീ വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. അനധികൃത ട്രക്കിങ് പാതയാണിത്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര പ്രതിരോധന മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.