എംഎല്‍എ മാര്‍ക്ക് സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനം ; പ്രതിവര്‍ഷം 50,000 രൂപ വരെ

നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ വിമാനത്തില്‍ വരുന്നതിനായി എംഎല്‍എമാര്‍ക്ക് പ്രതിവര്‍ഷം 50,000 രൂപ അനുവദിക്കുന്ന ഭേദഗതി നിയമസഭ പാസാക്കി. എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്ക്കായുള്ള ബില്ലില്‍ ഭേദഗതി വരുത്തിയാണ് ഈ ആനുകൂല്യം.

ഇതോടെ മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,000 രൂപയായും എംഎല്‍എമാരുടെത് 39,500 രൂപയില്‍ നിന്ന് 70,000 രൂപയായും ഉയരും.

മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിന് 10രൂപയില്‍ നിന്ന് 15 രൂപയായും എംഎല്‍എമാരുടെത് 12 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും.