ഓറഞ്ചിൽ വിഷാംശം: തൃശ്ശൂരിൽ നിരവധിപേർ ആശുപത്രിയിൽ

ഓറഞ്ചിൽ വിഷം നിരവധിപേർ ചികിത്സ തേടുന്നു.ഓറഞ്ചിൽ നിന്നുള്ള വിഷാംശം മൂലം നിരവധിപേർ ആശുപത്രികളിൽ എത്തുന്നതായി അധികൃതർ അറിയിച്ചു.ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധിപേരാണ് അസുഖം ബാധിച്ച്‌ ചികിത്സക്കായി എത്തിയത്.

കടകളിൽ നിന്നും സൂപ്പർ മാർക്കറ്റിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ഓറഞ്ച് വാങ്ങിയവർക്കാണ് ഈ ദുരിതമുണ്ടായത്.സീസൺ ആയതിനാൽ കാർബേഡ് ഉപയോഗിച്ചതാകാം ഇതിനു കരണമെന്നാണെന്നു നഗരസഭാ അധികൃതർ പറഞ്ഞു.

അടുത്ത ദിവസം മുതൽ വിഷാംശം ഉള്ള വിപണിയിലെ ഓറഞ്ച് വില്പനകടകളിലും വഴിയോര വില്പനക്കാരുടെ അടുത്തും ആരോഗ്യവിഭാഗം പരിശോധന നടത്തും.

എന്നാൽ ഐസ് ഓറഞ്ച് അഥവാ ഫ്രീസറിൽ എത്തുന്ന റേഞ്ചിലാകാം വിഷാംശം ഉള്ളതെന്നും ഇത്തരം ഓറഞ്ചുകൾ വഴിയോര കച്ചവടക്കാരാണ് അധികവും വിൽപ്പനക്ക് എത്തിക്കുന്നതെന്നും ഓറഞ്ച് വ്യാപാരികൾ പറഞ്ഞു.

നൂറു രൂപക്ക് നാലുകിലോ എന്ന നിലയിലാണ് ഇപ്പോൾ ഇരിഞ്ഞാലക്കുടയിൽ ഓറഞ്ചു വ്യാപാരം തകൃതിയായി നടക്കുന്നത്.പലയിടങ്ങളിലും വിഷാംശം ഉള്ള ഓറഞ്ച് വില്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് ഉള്ള പ്രധാന കാരണവും.