കാട്ടാക്കടയിൽ ആർഎസ്എസുകാരന്റെ ​ഗർഭിണിയായ ഭാര്യയെ ബലാത്സം​ഗം ചെയ്ത മറ്റൊരു ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്തു. കാട്ടാക്കട കെ.എസ്.ഇ.ബി ജീവനക്കാരനും ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും ആര്‍.എസ്.എസ് പ്രാദേശിക നേതാവുമാ മൈലച്ചല്‍ സ്വദേശി പ്രവീണിനെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബുധനാഴ്ച്ച ഉച്ചയോടെയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്.

ബലാത്സം​ഗത്തിന് ഇരയായ യുവതി ​ഗർഭിണി ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അൽപം പ്രശ്നങ്ങൾ ഉള്ളതിനാൽ ​ലൈം​ഗികബന്ധത്തിൽ ഏർപ്പെടരുതെന്ന് ഡോക്ടർ അറിയിച്ചിരുന്നു. എന്നാൽ കുറച്ചുദിവസം മുമ്പ് ആരോ​ഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞദിവസം വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ ഇവരോട് കയർത്തു. ലൈം​ഗികബന്ധം ഒഴിവാക്കണമെന്ന നിർദേശം അനുസരിക്കാത്തതിന് ഭർത്താവിനേയും ഡോക്ടർ ശാസിച്ചു.

എന്നാൽ ഇക്കാര്യം ഭർത്താവ് നിഷേധിച്ചതോടെ ഡോക്ടർ യുവതിയോട് കാര്യം ചോദിച്ചപ്പോഴാണ് ബലാത്സം​ഗ വിവരം പുറത്തറിയുന്നത്. പ്രവീൺ ഭർത്താവിനെ അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നെന്നും പരാക്രമം കാണിച്ചപ്പോൾ എതിർത്ത തന്നെ ബലം പ്രയോ​ഗിച്ചു കീഴ്പ്പെടുത്തുകയായിരുന്നുവെന്നും നിലവിളിച്ചിട്ടും ക്രൂരമായി ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നും യുവതി അറിയിച്ചു. തുടർന്ന് ഡോക്ടർ ഇക്കാര്യം പൊലീസിനെ വിവരമറിയിക്കുകയും പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കേസ് എടുത്ത പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു