കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ജമ്മു കശ്മീരിലെ കത്വയില്‍ ക്രൂരമായി പീഡനത്തിരയായി മരിച്ച എട്ടുവയസുകാരിക്ക് നീതി തേടി മലയാളികള്‍. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം ഇരമ്പുന്നത്.മലയാളത്തിലും ഇംഗ്ലീഷിലുമാണ് മലയാളികൾ കമൻറ് ചെയ്തുകൊണ്ടിരിക്കുന്നത്.

അന്വേഷണം ദ്രുതഗതിയില്‍ നടക്കുകയാണെന്നും നീതി ഉറപ്പാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന് താഴെ മലയാളത്തിലാണ് അധികവും കമന്റുകളായി പ്രതിഷേധം നിറയുന്നത്. ആ കുരുന്നിന് നീതി ഉറപ്പാക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളും.

കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്