ദേ പിന്നെയും വീഴ്ച പറ്റി: ലിഗയുടെ മരണം കൊലപാതകം?​ ചുവടുമാറ്റി,​ പൊലീസ്

വി​ദേ​ശ​വ​നിത ലി​ഗ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് ആ​വർ​ത്തി​ച്ചി​രു​ന്ന പൊ​ലീ​സ് പോ​സ്റ്റു​മോർ​ട്ടം റി​പ്പോർ​ട്ടി​ലെ സൂ​ച​ന​കൾ പു​റ​ത്തു​വ​ന്ന​തോ​ടെ ചു​വ​ടുമാ​റ്റി. കൊ​ല​പാ​തക സാ​ദ്ധ്യത മുൻ​നിർ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​ന്റെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട കോ​വ​ളം വാ​ഴ​മു​ട്ട​ത്തെ ക​ണ്ടൽ​കാ​ട് പ്ര​ദേ​ശ​മായ ചെ​ന്തി​ലാ​ക്ക​രി​യിൽ ഉൾ​പ്പെ​ടെ പ​തി​വാ​യി എ​ത്തു​ന്ന ചി​ല​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണം മു​റു​കി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​മായ ര​ണ്ട് യു​വാ​ക്കൾ പ്ര​ദേ​ശ​ത്ത് നി​ന്ന് അ​പ്ര​ത്യ​ക്ഷ​രാ​യി. ഇ​വ​രു​ടെ തി​രോ​ധാ​ന​ത്തി​ന് ലി​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പോ​സ്റ്റു​മോർ​ട്ടം ചെ​യ്ത ഡോ​ക്ട​റിൽ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളിൽ വി​ഷാം​ശം ഉ​ള്ളിൽ​ചെ​ന്ന് മ​ര​ണം സം​ഭ​വി​ച്ചെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തി​യി​രു​ന്ന​ത്. അ​താ​ണ് ആ​ത്മ​ഹ​ത്യ എ​ന്ന രീ​തി​യിൽ പൊ​ലീ​സ് പ​റ​ഞ്ഞ​ത്. എ​ന്നാൽ, രാസ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്താ​യ​തോ​ടെ​യാ​ണ് ലി​ഗ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ദ്ധ്യ​ത​കൾ പൊ​ലീ​സ് ആ​രാ​യു​ന്ന​ത്.

ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണ​മെ​ന്ന് ഉ​റ​പ്പി​ച്ചെ​ങ്കി​ലും കൃ​ത്യ​ത്തി​ന് പി​ന്നി​ലാ​രാ​ണെ​ന്ന് ക​ണ്ടെ​ത്താൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന്റെ ഭാ​ഗ​മാ​യി പ​ന​ത്തുറ പു​നം​തു​രു​ത്തി​ലെ ചെ​ന്തി​ലാ​ക്ക​രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലും ക​ട​ത്തു​ക​ട​വി​ലും താ​മ​സി​ക്കു​ന്ന​വ​രേ​യും ക​യർ തൊ​ഴി​ലാ​ളി​ക​ളേ​യും പൊ​ലീ​സ് ആ​വർ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ചീ​ട്ടു​ക​ളി​ക്കാ​നും മ​റ്റും ചെ​ന്തി​ല​ക്ക​രി​യിൽ വ​രാ​റു​ള്ള ഏ​താ​നും യു​വാ​ക്ക​ളെ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളിൽ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നെ​ങ്കി​ലും ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണ​മെ​ന്ന റി​പ്പോർ​ട്ട് പു​റ​ത്താ​യ​തോ​ടെ ഇ​വ​രെ വീ​ണ്ടും വ​രു​ത്തി മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയ വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച മീൻ​പി​ടി​ക്കാ​നെ​ത്തിയ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ​യും പൊ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ലിഗ ക​ട​വി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തും കാ​യ​ലിൽ കു​ളി​ക്കു​ന്ന​തും ക​ണ്ട​താ​യി സ​മീ​പ​വാ​സി​യായ സ്ത്രീ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന യു​വാ​ക്ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ഇ​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാൻ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാൽ ലി​ഗ​യെ ക​ണ്ട വി​വ​രം ഇ​വർ പൊ​ലീ​സി​നോ​ട് നി​ഷേ​ധി​ച്ച​താ​യാ​ണ് സൂ​ച​ന.

ലി​ഗ​യെ മ​രി​ച്ച നി​ല​യിൽ ക​ണ്ടെ​ത്തിയ സ്ഥ​ലം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ കേ​ന്ദ്ര​മാ​ണ്. ഇ​വി​ടു​ത്തെ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​പാന സം​ഘ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം മു​ന്നേ​റു​ന്ന​ത്. ചെ​ന്തി​ലാ​ക്ക​രി​യ്ക്ക് എ​തിർ​വ​ശ​മു​ള്ള വെ​ള്ള​ച്ചിറ മാ​റ​യെ​ന്ന സ്ഥ​ല​വും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സ​ങ്കേ​ത​മാ​ണ്. മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​യ്ക്കാ​നും മ​റ്റും നി​ര​വ​ധി പേർ ക്യാ​മ്പ് ചെ​യ്യാ​റു​ള്ള ഇ​വി​ടെ ബീ​ച്ചിൽ നി​ന്നും വി​ദേ​ശി​ക​ളുൾ​പ്പെ​ടെ​യു​ള്ള​വ​രെ വ​ശീ​ക​രി​ച്ചെ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രി​ക​യാ​ണ്.

വി​ഷാദ രോ​ഗ​ത്തി​ന് അ​ടി​മ​യായ ലി​ഗ​യെ കോ​വ​ളം ബീ​ച്ചിൽ ചു​റ്റി​തി​രി​യു​മ്പോ​ഴോ ഏ​ക​യാ​യി കാ​ണ​പ്പെ​ട്ട​പ്പൊ​ഴോ സൗ​ഹൃ​ദം ന​ടി​ച്ചെ​ത്തിയ ആ​രെ​ങ്കി​ലു​മാ​കാം ദു​രു​ദ്ദേ​ശ​ത്തോ​ടെ അ​വ​രെ വ​ശീ​ക​രി​ച്ച് വി​ജ​ന​മായ പൂ​നം​തു​രു​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാൽ മാ​ന​സിക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ക്രമ സ്വ​ഭാ​വ​മൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​ത്ത പ്ര​കൃ​ത​ക്കാ​രി​യായ ലി​ഗ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന​ത് പൊ​ലീ​സി​ന് ഇ​പ്പോ​ഴും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ലി​ഗ​യു​ടെ പ​ക്കൽ പ​ണ​മോ ആ​ഭ​ര​ണ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​വർ​ച്ച ല​ക്ഷ്യ​മാ​ക്കി​യ​ല്ല കൃ​ത്യ​മെ​ന്ന് ഇ​തിൽ നി​ന്ന് ഊ​ഹി​ക്കാം. ലി​ഗ​യു​ടെ ശ​രീ​ര​ത്ത് പു​റ​മേ പ​രി​ക്കു​ക​ളോ ഒ​ടി​വു​ക​ളോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മാ​ന​ഭംഗ ശ്ര​മ​വു​മു​ണ്ടാ​യി​ട്ടി​ല്ല. അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ഇ​ത്ത​രം സാ​ദ്ധ്യ​ത​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തിൽ ലി​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് പൊ​ലീ​സി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട​ത്. ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്റെ നേ​രി​ട്ടു​ള്ള മേൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.