ക്ഷേത്ര പൂജാരി മയക്കുമരുന്നു നല്‍കി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു

ഒഡീഷയില്‍ ക്ഷേത്ര പൂജരി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സ്വര്‍ണ്ണപ്പണയ വായ്പ നാല്‍കാം എന്നു വഗ്ദാനം നല്‍കിയ ശേഷം സരോജ് കുമാര്‍ സാഷ് എന്ന പൂജാരി പീഡീപ്പിച്ചു എന്ന് സറ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു സ്വര്‍ണ്ണം പണയം വച്ചു പണം വാങ്ങനായി ഇയാളുടെ വീട്ടില്‍ എത്തിയ യുവതി ഇയാള്‍ കുടിക്കാന്‍ വെള്ളം നല്‍കുകയായിരുന്നു. ഇതു കഴിച്ചു യുവതി ബോധരഹിതയാകുകയും തുടര്‍ന്ന് ഇവരെ പുജരി പീഡിപ്പിക്കുകയുമായിരുന്നു എന്നു പരാതിയില്‍ പറയുന്നു.

പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിരുന്നു. ഈ വീഡിയോ കാട്ടി പൂജാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ യുവതി ഇതിനു വിസമ്മതിച്ചു. ഇതോടെ പൂജാരി വാട്ട്‌സ്ആപ്പ് വീഡിയോ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും യുവതിയുടെ ഭര്‍ത്താവിനും അയക്കുകയായിരുന്നു. ഒഡിഷയില്‍ വീടിനു പുറത്തു കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയെ 15 കാരന്‍ പീഡിപ്പിച്ചതിനു പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.