വാട്സ് ആപ്പ് ഹര്‍ത്താല്‍ ഊഹിക്കാൻ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് മുഖ്യമന്ത്രി

കത്വ വിഷയത്തിൻറെ മറവിൽ കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താലില്‍ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധത്തെ വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു.

ഹര്‍ത്താലിലുടെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചത്. ചിലര്‍ അതില്‍ വീണു. വര്‍ഗീയതയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഏപ്രില്‍ 16 ന് നടന്ന ആഭാസ ഹര്‍ത്താലിന് സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ ആഹ്വാനം ചെയ്യുകയും എസ്ഡിപിഐ അടക്കമുള്ള സംധചനകള്‍ അത് നടപ്പിലാക്കുകയുമായിരുന്നു. സംഭവത്തില്‍ സംസ്ഥാനത്ത് ആയിരത്തോളം പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ കേരളത്തിന്റെ വിവിധി ജയിലുകളില്‍ റിമാന്‍ഡിലാണ്.