ജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅദനിയുടെ കേരള യാത്രയ്ക്ക് അനുമതി

ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാൻ എൻ.ഐ.എ പ്രത്യേക കോടതി അനുമതി നൽകി. അർബുദ ബാധിതയായി കഴിയുന്ന അമ്മയെ കാണുന്നതിന് വേണ്ടിയാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.

മേയ് മൂന്നു മുതൽ 11 വരെ മഅ്ദനിക്ക് കേരളത്തിൽ തങ്ങാമെന്ന് കോടതി അറിയിച്ചു. 11ന് വൈകിട്ടോടെ ജയിലിൽ തിരിച്ചെത്തണം. രോഗിയായ അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി കോടതിയെ സമീപിച്ചത്.

രോഗിയായ അമ്മയെ സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് മഅദനി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചശേഷം എപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന് തീരുമാനിക്കുമെന്ന് മഅദനി പ്രതികരിച്ചു.

മുന്‍ വര്‍ഷങ്ങളിലും മഅദനിക്ക്‌കേരളത്തില്‍ തങ്ങാന്‍ കോടതി അനുമതി നല്‍കിയിരുന്നു. രോഗബാധിരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായിരുന്നു ഇളവ്. സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ മഅദനിക്ക് കര്‍ശന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.