നാരദ ന്യൂസിനെതിരെ തൊഴിൽ ചൂഷണത്തിന് വീണ്ടും പരാതിയുമായി രാജിവെച്ച മാധ്യമ പ്രവർത്തകർ

നാരദാന്യൂസിൽ വീണ്ടും തൊഴിൽ ചൂഷണം. കഴിഞ്ഞ മാസം രാജിവെച്ച ഒമ്പതോളം മാധ്യമ പ്രവർത്തകരാണ് ശമ്പളം നൽകാതെ മുതലാളി മാത്യു സാമുവൽ കബളിപ്പിച്ചതായി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു മുമ്പും മാത്യു സാമുവലിനെതിരെ തൊഴിൽ ചൂഷണത്തിന് ലേബർ കോടതിയിൽ നാരദയിൽ തൊഴിലാളികളായിരുന്നവർ പരാതി നൽകിയിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് നാരദ ന്യൂസിൽ നിന്നും ഒമ്പതോളം തൊഴിലാളികൾ എഡിറ്റോറിയൽ തീരുമാനങ്ങളിൽ പുലർത്തിയിരുന്ന ഏകാധിപത്യത്തിൽ പ്രതിഷേധിചായിരുന്നു ഇവരുടെ രാജി. രാജിവെക്കുന്നതിന് ഒരുമാസം മുമ്പുള്ള ശമ്പളമാണ് തൊഴിലാളികൾക്ക് നൽകാത്തത്.

അഗസ്റ്റിൻ സെബാസ്റ്യൻ , മൃദുല ഭവാനി, ബാബു എം ജേക്കബ് , ജാനകി രാവൺ, മുഹമ്മദ് യാസിർ , ഇയാസ് റൈഹാനത്ത് , അശ്വതി താര, പ്രതീഷ് രമ , സുകേഷ് ഇമാം എന്നീ മാധ്യമപ്രവർത്തകരാണ് കഴിഞ്ഞ മാസം നാരദ ന്യൂസിൽ നിന്നും രാജിവെച്ചത്. ഫെസ്ബൂക്കിലൂടെയാണ് രാജിവെച്ചവർ മാത്യു സാമുവൽ സാമ്പത്തിക ചൂഷണം ചെയ്യുകയാണ് എന്ന പരാതി ഉയർത്തിയിരിക്കുന്നത്. പരാതിയുമായി എത്തിയ തൊഴിലാളികളായിരുന്നവരെ മാത്യു സാമുവേൽ ഫേസ്‌ബുക്കിൽ ബ്ലോക്ക് ചെയ്‌തിരിക്കുന്നതായും രാജിവെച്ചവർ പറയുന്നു.

നാരദ ന്യൂസിൽ നിന്നും രാജിവെച്ച മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ മൃദുല ഭവാനിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് ,

” തൊഴിൽ ചൂഷണത്തിന്റെയും അസമത്വത്തിന്റെയും തൊഴിൽ ഭീഷണികളുടെയും ഓർമ്മകളിൽ, കയ്യിൽ ചില്ലിക്കാശ് പോലും ഇല്ലാതെ തൊഴിൽ അവകാശങ്ങൾക്ക് മുൻഗണന കൊടുത്തു തൊഴിൽ ഉപേക്ഷിച്ചു തൊഴിൽ രഹിതയായിരിക്കുന്ന ഒരു യുവതിയുടെ മെയ് ദിനം അത്ര ആവേശ ഭരിതം ഒന്നുമല്ല.

ഇപ്പോഴും കയ്യിൽ ഒന്നും ഇല്ല.
ചെയ്ത തൊഴിലിന് വേതനം സമയബന്ധിതമായി നൽകുക എന്ന മിനിമം മുതലാളി മര്യാദ പാലിക്കാത്ത മുതലാളി മാത്യു സാമുവൽ ഫെയ്‌സ്ബുക്കിൽ
ബ്ളോക് ചെയ്തു വെച്ചിരിക്കുകയാണ്, ടാഗ് ചെയ്യാതിരിക്കാൻ ആയിരിക്കും. ”

മാധ്യമ പ്രവർത്തകൻ ബാബു എം ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,

” ലോകത്ത് എവിടെയെങ്കിലും തൊഴിൽ ചൂഷണം നടക്കുമ്പോൾ ഉടനെ പ്രതികരിക്കുകയും സ്വന്തം സ്ഥാപനം അത്തരം തൊഴിൽ ചൂഷണം നടത്തുകയും ചെയ്യുമ്പോൾ മിണ്ടാതെ ഇരിക്കുകയും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് നേരെ കണ്ണടക്കുകയും ആണ് നാരദ ന്യൂസും മുതലാളി മാത്യു സമുവേലും.
ചെയ്ത പണിക്കുള്ള കൂലിയാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ”

ജാനകി രാവൺ

സ്റ്റാറ്റ്യുറ്ററി വാണിംഗ് –

സാലറിയെ കുറിച്ച് ചോദിച്ച് അയക്കുന്ന മെസേജുകൾ സീൻ ചെയ്തിട്ട് ഒരു റിപ്ലെയും തരാതിരിക്കുന്നവരെ നാളെ തൊട്ട് ഞാൻ എഫ്.ബിയിൽ ടാഗ് ചെയ്തിട്ട് പോസ്റ്റിടുന്നതായിരിക്കും.