ഫാസിസ്റ്റ് പാര്‍ട്ടിയും വിപ്ളവ പാര്‍ട്ടിയും സോഷ്യലിസം കൊണ്ടുവരാൻ ഐക്യപ്പെടാമെന്ന് സമ്മതിച്ചു നേതാക്കൾ

ഫാസിസ്റ്റ് പാര്‍ട്ടിയും വിപ്ളവ പാര്‍ട്ടിയും സോഷ്യലിസം കൊണ്ടുവരാൻ കയ്യിലിരിപ്പുകൊണ്ട് ഭരണം നഷ്ട്ടപ്പെട്ട ബംഗാളിലെ ചില പ്രത്യേക സാഹചര്യത്തിൽ അടവ് നയത്തിൻറെ ഭാഗമായി ഐക്യപ്പെടാമെന്ന്…

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയിൽ മൽസരിക്കുന്നുണ്ടെന്ന് ഇരുപാർട്ടികളുടെയും പ്രാദേശിക നേതാക്കള്‍ സമ്മതിച്ചു. നാദിയ, കരിംപുർ മേഖലയിൽ പലയിടത്തും സീറ്റുധാരണയുണ്ടെന്ന് സിപിഎം നാദിയ ജില്ലാസെക്രട്ടറിയും ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗവുമായ സുമിത് ദേയും തുറന്നു പറയുന്നത് വാർത്താ ഏജൻസിയായ പിടിഐ പുറത്തു വിട്ടു.

തങ്ങൾക്കു സ്ഥാനാർഥികളെ നിർത്താൻ കഴിയാത്ത ചിലയിടങ്ങളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ടെന്നും ഈ സ്വതന്ത്രരിൽ മിക്കവരും സിപിഎം പ്രവർത്തകരാണെന്നും ബിജെപി വടക്കൻ നാദിയ ജില്ലാ പ്രസിഡന്റ് മഹാദേബ് സർകാ‍ർ പറഞ്ഞു. നാദിയ ജില്ലയിലെ കരിംപുർ, റാണാഘട്ട് മേഖലയിൽ തൃണമൂൽ അതിക്രമങ്ങൾക്കെതിരെ ഏപ്രിൽ അവസാനം ബിജെപിയും സിപിഎമ്മും സംയുക്ത പ്രതിഷേധ റാലി നടത്തിയിരുന്നു. ഇരുപാർട്ടികളുടെയും അണികൾ അവരവരുടെ പതാകകളേന്തി പ്രകടനത്തിൽ പങ്കെടുത്തു. ഇതോടെയാണ് ഫാസിസ്റ്റ് പാര്‍ട്ടിയോടുളള വിപ്ളവ പാര്‍ട്ടിയുടെ ‘മനോഭാവം’ പുറത്തറിയുന്നത്

എന്നാല്‍ ഇതേ റാലിയില്‍ പങ്കെടുത്ത സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രാമബിശ്വാസ് തൃണമൂലിനെതിരെ ഗ്രാമവാസികൾ നടത്തിയ റാലി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെയും സിപിഎമ്മിന്റെയും അണികൾ റാലിയിൽ പങ്കെടുത്തുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും സമ്മതിച്ചു. ബിജെപി സംഘടിപ്പിച്ച റാലിയിൽ സിപിഎം പ്രവർത്തകർ പങ്കെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികൾക്ക് ഒറ്റയ്ക്കൊറ്റയ്ക്കു പിടിച്ചുനിൽക്കാനുള്ള സാഹചര്യമില്ലെന്നാണു പാർട്ടികൾ പറയുന്നത്. പതിനായിരത്തിലധികം പഞ്ചായത്ത് വാർഡുകളിൽ തൃണമൂൽ സ്ഥാനാർഥികൾക്ക് എതിരില്ല. മറ്റുപാർട്ടികളുടെ സ്ഥാനാർഥികളെ നാമനിർദേശപത്രിക കൊടുക്കാൻപോലും സമ്മതിക്കുന്നില്ല. നാദിയയിലും കരിംപുറിലും പല ഗ്രാമപഞ്ചായത്തുകളിലും ബിജെപി സ്ഥാനാർഥികളോടു പത്രിക പിൻവലിച്ച്, സിപിഎം – തൃണമൂൽ മുഖാമുഖ മൽസരത്തിന് അരങ്ങൊരുക്കാൻ ആവശ്യപ്പെട്ടതായി പ്രാദേശിക ബിജെപി നേതാവും പറഞ്ഞു.

അതേ സമയം ബി ജെ പി-സി പി എം സഖ്യത്തിന്‍റെ വാര്‍ത്ത ബംഗാളിലെ സി പി എം നേതാക്കളെല്ലാം തുറന്നു സമ്മതിക്കുമ്പോഴും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏത് നിഷേധിക്കുന്നു. ബി ജെ പിയും സി പി എമ്മും തമ്മില്‍ യാതൊരു ധാരണയുമില്ലെന്നും ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളെല്ലാം തൃണമൂല്‍ നടത്തുന്ന നുണ പ്രചാരണങ്ങളാണെന്നുമാണ് യെച്ചൂരിയുടെ വിശദീകരണം.