കൊച്ചിയിൽ നടുറോഡിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു

എറണാകുളം പലാരിവട്ടത്ത് നടുറോഡിൽ വച്ച് ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു. പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്. ആക്രമണത്തിന് ശേഷം ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പുന്നപ്ര സ്വദേശി സജീറാണ് പൊലീസ് പിടിയിലായത്. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.