ദലിത് ഇന്ത്യന്‍ എഴുത്തുകാരി മിമി മൊണ്ടാലിന് ഹ്യൂഗോ അവാര്‍ഡ് നാമനിര്‍ദേശം

സയന്‍സ് ഫിക്ഷനിലെ നൊബേല്‍ പ്രൈസ് എന്നാണ് ഈ അവാര്‍ഡ് അറിയപ്പെടുന്നത്; ഈ അവാര്‍ഡിന് നാമനിര്‍ദേശം നേടുന്ന വെള്ളക്കാരല്ലാത്ത ആദ്യ എഴുത്തുകാരിയാണ് മിമി മൊണ്ടാൽ

ദലിത് ഇന്ത്യന്‍ എഴുത്തുകാരി മിമി മൊണ്ടാലിന് പ്രസിദ്ധമായ ഹ്യൂഗോ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചു. ഈ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ച ആദ്യ ഇന്ത്യന്‍ എഴുത്തുകാരിയാണ് മിമി. ല്യുമിനിസെന്‍റ് ത്രെഡ്സ്: കണക്ഷന്‍സ് ടു ഒക്ടേവിയ ഇ. ബട് ലര്‍ എന്ന സയന്‍സ് ഫിക്ഷന്‍ കൃതിയ്ക്കാണ് നാമനിര്‍ദേശം ലഭിച്ചത് .

ചരിത്രത്തിലിതു വരെ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരില്‍ വെള്ളക്കാര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അവാര്‍ഡ് ആണിത്.വെള്ളക്കാരല്ലാത്തവര്‍ക്ക് ഇതുവരെ നാമനിര്‍ദേശം പോലും ലഭിക്കാത്ത അവാര്‍ഡാണിത്. വെള്ളക്കാരല്ലാത്ത എഴുത്തുകാരെ ഈ അവാര്‍ഡ് സംബന്ധിച്ച് അന്യഗ്രഹജീവികളായാണ് കാണുന്നതെന്ന് നാമനിര്‍ദേശ വാര്‍ത്ത അറിഞ്ഞപ്പോള്‍ മിമി പ്രതികരിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അണ്‍കാനി എന്ന സയന്‍സ് ഫിക്ഷന്‍ മാഗസിന്‍റെ എഡിറ്ററാണ് ഇപ്പോള്‍ മിമി. ‘പങ്ക് ദളിത് ഗേള്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മിമി ജനിച്ചത് കൊല്‍ക്കത്തയിലാണ്. വിദ്യാഭ്യാസം സ്കോട്ട്ലാന്‍ഡില്‍ ആണ് നിര്‍വഹിച്ചത്. വേള്‍ഡ് സയന്‍സ് ഫിക്ഷന്‍ സൊസൈറ്റി ആണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. സയന്‍സ് ഫിക്ഷനിലെ നൊബേല്‍ പ്രൈസ് എന്നാണ് ഈ അവാര്‍ഡ് അറിയപ്പെടുന്നത്.