വിരൽ അകേത്തക്കല്ല പുറത്തേക്ക് തന്നെയാണ് അവർ ചൂണ്ടുക…!

അത്മാഭിമാനമുള്ള ദളിത് ജനത, ഇവിടെ ജനനം കൊണ്ട് തന്നെ പ്രിവിലേജഡ് ആയിട്ടുള്ള സവർണരെ ചോദ്യം ചെയ്യും.അവരുടെ സവിശേഷാധികാരങ്ങളെ കീറി മുറിച്ച് കൃത്യമായി വിശകലനം ചെയ്ത് നിങ്ങളാരാണെന്നും ജാതിയുടെ പേരിൽ എന്തോക്കെ നേട്ടമാണ് കിട്ടിയതെന്നും അവർ കൃത്യമായി പറയും. കാരണം നിങ്ങൾക്ക് അച്ഛനെയോ അച്ഛൻ്റെപേരിലുള്ള വാലോ , പ്രിവിലേജോ മാറ്റാൻ കഴിയാത്തത് പോലെ അവർക്കും അവരുടെ അച്ഛനെയോ അതു വഴി കിട്ടിയ ജാതി വിവേചനമോ മാറ്റാൻ കഴിയില്ല. വളരെ ന്യായമായ വിശകലന രീതിയാണത്.

പ്രശാന്ത് ഗീത അപ്പൂൽ

“സംവരണ വിരുദ്ധത പറഞ്ഞാൽ പറയുന്നതാരാണെങ്കിലും അയാളുടെ ജാതി തപ്പിയെടുത്ത് അയാളെ ജാതി വാദി ആക്കി അയാളുടെ വീട്ടുകാരെ വരെ പ്രതി ആക്കുന്നതിനോട് യോജിപ്പില്ല”എന്നോക്കെ പറയുന്ന നിഷ്പക്ഷമതികളുടേതുൾപ്പെടെയുള്ള പോസ്റ്റുകൾ സാഷ്യൽ മീഡിയയിൽ നിറയെ കണ്ടു ഒരു കാര്യം ആദ്യമേ പറയാം.

ഇന്ത്യയിലെ സംവരണം എന്നത് ഈ ദേശരാഷ്ട്രത്തിലേക്ക് ജനാധിപത്യപരമായി ഉൾചേരാൻ വേണ്ടി ഉണ്ടാക്കിയ ഭരണഘടനാപരമായ അവകാശമാണ്. ഈ രാഷ്ട്രത്തിലെ പൌരന്മാരാണ് എന്ന് ദളിത് സമൂഹം കരുതുന്നതും ഈ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങളെ അഭിമൂഖികരിച്ച് ജനാധിപത്യപരമായി അതീജീവിക്കുന്നത് സംവരണത്തിലൂടെയാണ്ആ ബന്ധം കൂടി മുറിക്കാനുയരുന്ന കൈകളെ അവർ തടയും.

ജാതി വിവേചനത്തെ കുറിച്ച് പറയുമ്പോ പണ്ടത്തെ പോലെ ഞങ്ങൾക്ക് അരിയില്ല തുണിയില്ല എന്ന ദളിത് ഇല്ലാ കഥകളല്ല ഇനി വരിക. അത്മാഭിമാനമുള്ള ദളിത് ജനത, ഇവിടെ ജനനം കൊണ്ട് തന്നെ പ്രിവിലേജഡ് ആയിട്ടുള്ള സവർണരെ ചോദ്യം ചെയ്യും. അവരുടെ സവിശേഷാധികാരങ്ങളെ കീറി മുറിച്ച് കൃത്യമായി വിശകലനം ചെയ്ത് നിങ്ങളാരാണെന്നും ജാതിയുടെ പേരിൽ എന്തോക്കെ നേട്ടമാണ് കിട്ടിയതെന്നും അവർ കൃത്യമായി പറയും. ജാതി അച്ഛനിൽ നിന്നുമായത് കൊണ്ട് അച്ഛനേയും പരിശോധിക്കും കുടുംബാംഗങ്ങളുടെ പ്രീവിലേജ് കൂടി നോക്കും.കാരണം നിങ്ങൾക്ക് അച്ഛനെയോ അച്ഛൻ്റെപേരിലുള്ള വാലോ , പ്രിവിലേജോ മാറ്റാൻ കഴിയാത്തത് പോലെ അവർക്കും അവരുടെ അച്ഛനെയോ അതു വഴി കിട്ടിയ ജാതി വിവേചനമോ മാറ്റാൻ കഴിയില്ല. വളരെ ന്യായമായ വിശകലന രീതിയാണത് .

അത്തരം വിശകലനം വരുമ്പോ വ്യക്ത്യാരോപണമുന്നയിച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. കരഞ്ഞു ബഹളമുണ്ടാക്കി രക്ഷപെടാമെന്നും കരുതരുത്, മുട്ടാപോക്ക് മറുപടികൾ കൊണ്ട് രക്ഷയില്ല അവർ ചൂണ്ടികാണിക്കുന്ന പ്രീവിലേജുകൾ ഉണ്ടെന്നും അത് കഴിവതും ഉപയോഗപെടുത്താതിരിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. അവിടെ നിങ്ങളുടെ നിശബ്ദത പോലും നിങ്ങൾക്കെതിരാണ്. ആദ്യമൊക്കെ വലിയ പ്രശ്നമായി തോന്നും. പിന്നെ ജാതി എന്ന നീതി നിഷേധത്തിനെതിരെ സംസാരിക്കാതിരിക്കാൻ പറ്റാതെ വരും.

കൃത്യമായി അല്ലെങ്കിലും ദളിതൻ ബ്രാഹ്മണനെ മനുഷ്യനായി കാണുമ്പോ ഉണ്ടാകുന്ന പ്രക്രിയയായി കണ്ടാൽ മതി ;)അതുകൊണ്ടാണ് ഇതിനോന്നും അവസരം കൊടുക്കാതെ സ്വയം മാനസികമായ മാറ്റമാണ് വേണ്ടതെന്നും അത് ബ്രാഹ്മണനാണ് മാറേണ്ടതെന്നും പറയുന്നത്, അല്ലേൽ അത്മാഭിമാനത്തോടെ ഉയർന്നവന്ന ഒരു ജനത അത് മാറ്റും.
വിരൽ അകേത്തക്കല്ല പുറത്തേക്ക് തന്നെയാണ് അവർ ചൂണ്ടുക.